പ്രിയങ്കയുടെ ആദ്യ റാലിയില്‍ രാഹുലും ; യുപിയില്‍ കോണ്‍ഗ്രസിന് പുതിയ പ്രതീക്ഷകള്‍
എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റതിന് ശേഷമുള്ള പ്രിയങ്കാ ഗാന്ധിയുടെ ആദ്യ റാലി യുപിയില്‍ . പ്രിയങ്കയും ജ്യോതിരാദിത്യ സിന്ധ്യയും നയിക്കുന്ന റാലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പങ്കെടുക്കും.
ഉത്തര്‍പ്രദേശിന്റെ തലസ്ഥാന നഗരമായ ലക്‌നൗവിലാണ് പ്രിയങ്കയുടെ റാലി. ലക്‌നൗ വിമാനത്താവളത്തില്‍ നിന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ആസ്ഥാനത്ത് അവസാനിക്കുന്ന റാലിയുടെ വിശദാംശങ്ങള്‍ രാഹുല്‍ ട്വീറ്റ് ചെയ്തു. സഹോദരിക്കൊപ്പം റാലിയിലെത്തുമെന്നും രാഹുല്‍ പറഞ്ഞു. പ്രിയങ്ക ഗാന്ധിക്കും പടിഞ്ഞാറന്‍ യുപിയുടെ ചുമതലക്കാരനായ ജ്യോതിരാദിത്യ സിന്ധ്യക്കും വലിയ സ്വീകരണം നല്‍കാന്‍ യുപിയിലെ കോണ്‍ഗ്രസ് ആസ്ഥാനവും ഒരുങ്ങി കഴിഞ്ഞു.
37 ഇടങ്ങളിലാണ് ഇരുവര്‍ക്കും സ്വീകരണം നല്‍കുന്നത്. വിമാനത്താവളം മുതല്‍ പി സി സി ആസ്ഥാനം വരെ റോഡ് ഷോയും തുടര്‍ന്ന് പ്രിയങ്കയും സിന്ധ്യയും പാര്‍ട്ടി പ്രവര്‍ത്തകരുമായും വിവിധ സംഘടനാ നേതാക്കളുമായും മൂന്നു ദിവസം ചര്‍ച്ചയും നടത്തും. പ്രിയങ്ക ഫാക്ടറില്‍ യുപിയിലെ പകുതി സീറ്റും ജയിക്കുമെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍. വാരണസി അടക്കമുള്ള കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല ഇപ്പോള്‍ പ്രിയങ്കയ്ക്കാണ്.