മോഹന്‍ലാലും വിനയനും ആദ്യമായി ഒന്നിക്കുന്നു
മലയാളികളുടെ പ്രിയതാരം മോഹന്‍ലാലും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ വിനയനും ആദ്യമായി ഒന്നിക്കുന്നു. തങ്ങളുടെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം വിനയന്‍ തന്നെയാണ് ഫെയ്സ്ബുക്കിലൂടെ നടത്തിയത്. മോഹന്‍ലാലുമായി നടത്തിയ ചര്‍ച്ചയില്‍ ഒന്നിച്ച് സിനിമ ചെയ്യാന്‍ ധാരണയായെന്നും കഥയെപറ്റി തീരുമാനമായില്ലെങ്കിലും മാര്‍ച്ച് അവസാനവാരം ഷൂട്ടിങ് തുടങ്ങുന്ന തന്റെ പുതിയ ചിത്രത്തിന് ശേഷം ഈ ചിത്രത്തിന്റെ പേപ്പര്‍ ജോലികള്‍ ആരംഭിക്കുമെന്നും വിനയന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഇന്ന് രാവിലെ ശ്രീ മോഹന്‍ലാലുമായി കുറേ നേരം സംസാരിച്ചിരുന്നു..വളരെ പോസിറ്റീവായ ഒരു ചര്‍ച്ചയായിരുന്നു അത്..ശ്രീ മോഹന്‍ലാലും ഞാനും ചേര്‍ന്ന ഒരു സിനിമ ഉണ്ടാകാന്‍ പോകുന്നു എന്ന സന്തോഷകരമായ വാര്‍ത്ത സഹൃദയരായ എല്ലാ സിനിമാ സ്നേഹികളെയും എന്റെ പ്രിയ സുഹൃത്തുക്കളെയും..സ്നേഹപുര്‍വം അറിയിച്ചു കൊള്ളട്ടെ…
കഥയേപ്പറ്റിയുള്ള അവസാന തീരുമാനം ആയിട്ടില്ല..ഏതായാലും മാര്‍ച്ച് അവസാനവാരം ഷൂട്ടിംഗ് തുടങ്ങുന്ന എന്റെ പുതിയ ചിത്രത്തിനു ശേഷം ഈ ചിത്രത്തിന്റെ പേപ്പര്‍ ജോലികള്‍ ആരംഭിക്കും..വലിയ ക്യാന്‍വാസില്‍ കഥ പറയുന്ന ബൃഹത്തായ ഒരു ചിത്രമായിരിക്കും അത്.. ഏവരുടേയും സ്നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു…വിനയന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
മോഹന്‍ലാലുമായി രൂപസാദൃശ്യമുള്ള മദന്‍ലാലിനെ വച്ച് വിനയന്‍ സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രം വലിയ ചര്‍ച്ചയായിരുന്നു. മോഹന്‍ലാലിനെ മോശമായി ചിത്രീകരിച്ചുവെന്ന് പറഞ്ഞ് വിനയനുനേരെ വലിയ ആക്ഷേപം ഉയരുകയും ചെയ്തിരുന്നു. അതിനുശേഷം മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയ വിനയന്‍ മറ്റു സൂപ്പര്‍സ്റ്റാറുകളെ എല്ലാം തന്റെ സിനിമയില്‍ നായകനാക്കി എങ്കിലും മോഹന്‍ലാലുമായി ഒരു ചിത്രം സംഭവിച്ചില്ല.
പല തവണ സിനിമകളുടെ ചര്‍ച്ചകള്‍ നടന്നു എങ്കിലും ഒന്നും മുന്നോട്ടു പോയില്ല. അവസാനം വിവാദങ്ങളില്‍ പെട്ട് മലയാള സിനിമയില്‍ നിന്നും പുറത്തായ വിനയന്‍ പുതുമുഖങ്ങളെ വെച്ചാണ് പിന്നീട് സിനിമകള്‍ ഒരുക്കിയത്. ഇപ്പോള്‍ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിന്റെ വിജയം വിനയനെ മലയാള സിനിമയില്‍ തിരികെ എത്തിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഇതൊരു രണ്ടാം വരവ് എന്ന് പറയാം.