തന്നില്‍ നിന്നും അത്ഭുതമൊന്നും പ്രതീക്ഷിക്കരുത് എന്ന് പ്രിയങ്കാ ഗാന്ധി
വരുന്ന തിരഞ്ഞെടുപ്പില്‍ തന്നില്‍ നിന്ന് അത്ഭുതമൊന്നും പ്രതീക്ഷിക്കരുതെന്ന് പ്രിയങ്ക ഗാന്ധി. പാര്‍ട്ടിയുടെ വിജയം ബൂത്ത് തലം മുതലുള്ള പ്രവര്‍ത്തനങ്ങളെ ആശ്രയിച്ചിരിക്കും. ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തണം. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് പുറത്തേക്കുള്ള വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബന്ദേല്‍ഖണ്ഡ് മേഖലയില്‍ കോണ്‍ഗ്രസ് അണികളോട് സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.
മുകളില്‍ നിന്ന് കൊണ്ട് തനിക്ക് അത്ഭുതമൊന്നും കാണിക്കാന്‍ സാധിക്കില്ല. ബൂത്ത് തലം മുതലുള്ള അണികളുടെ പിന്തുണ ഉറപ്പാക്കണമെന്നും പ്രിയങ്ക പറഞ്ഞു. പ്രിയങ്ക ഗാന്ധി ഇന്ദിരാ ഗാന്ധിയെ അനുസ്മരിപ്പിക്കുവെന്ന് പറഞ്ഞ അനുയായികള്‍ റാണി ലക്ഷ്മി ഭായിയുടെ പ്രതിമ പ്രിയങ്കയ്ക്ക് സമ്മാനിച്ചു. കഴിഞ്ഞ ഒരാഴ്ചയായി ലക്നൗവില്‍ പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ചകള്‍ നടത്തിവരികയാണ് പ്രിയങ്ക ഗാന്ധി. കൂടിക്കാഴ്ചയ്ക്കിടെ ബൂത്ത് തല പ്രവര്‍ത്തനങ്ങള്‍ പ്രിയങ്ക വിലയിരുത്തി.
ഫെബ്രുവരിയിലാണ് പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസിന്റെ കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റത്.