കാസര്‍കോട് ഇരട്ടക്കൊലപാതക അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം എന്ന് വി ടി ബല്‍റാം

മലയാളികള്‍ മുഴുവന്‍ കഞ്ചാവടിച്ച് ഇരിക്കുകയാണെന്ന് പിണറായി വിജയന്റെ പോലീസ് തെറ്റിദ്ധരിച്ച് കളയരുതെന്നു വി.ടി. ബല്‍റാം എം.എല്‍.എ. കൊന്നവര്‍ മാത്രമല്ല, കൊല്ലിച്ചവരും നിയമത്തിന് മുന്നില്‍ വന്നേ പറ്റൂവെന്നും വി.ടി. ബല്‍റാം തന്‍റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെടുന്നു.

സര്‍ക്കാരും പോലീസും ചേര്‍ന്ന് കാസര്‍കോട് ഇരട്ടക്കൊലപാതക കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച വി.ടി. ബല്‍റാം കൊലപാതകത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയ ഉദുമ എം.എല്‍.എ. കുഞ്ഞിരാമന്‍ അടക്കമുള്ള സി.പി.എം. നേതാക്കള്‍ക്കെതിരേ അന്വേഷണം വേണമെന്നും സി.പി.എം. പ്രവര്‍ത്തകന്‍ ഉപയോഗിച്ച ജീപ്പ് കസ്റ്റഡിയിലെടുക്കാതെ പോലീസ് തെളിവ് നശിപ്പിക്കാന്‍ അവസരം നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്ത് റോബോട്ടിനെ അവതരിപ്പിച്ച പശ്ചാത്തലത്തിലാണ് ‘ഇതുപോലെയുള്ള പാവകളിയല്ല പോലീസില്‍ വേണ്ടത്’ എന്ന ഫെയ്‌സ്ബുക്ക് കുറിപ്പുമായി വി.ടി. ബല്‍റാം എം.എല്‍.എ. രംഗത്തെത്തിയത്. കാസര്‍കോട് ഇരട്ടക്കൊലപാതകങ്ങളുടെ അന്വേഷണം തുടക്കത്തില്‍തന്നെ അട്ടിമറിക്കാനുള്ള ശ്രമമാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ നടക്കുന്നതെന്നും ബാലറാം ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :