സേതുലക്ഷ്മി അമ്മയെ ആദരിക്കുന്നു

അബ്ദുള്‍ റഹിമാന്‍

അബുദാബി: കലാകാരന്മാരുടെ കൂട്ടായ്മയായ ഫിലിം ഇവന്റ് ഒരുക്കുന്ന ‘ജ്വാല 2K19’ എന്ന മെഗാ ഷോയില്‍ പ്രമുഖ അഭിനേത്രി സേതു ലക്ഷ്മി അമ്മയെ ആദരിക്കുന്നു. ഫെബ്രുവരി 21 വ്യാഴാഴ്ച രാത്രി 8 മണിക്ക് മുസ്സഫയിലെ അബു ദാബി മലയാളീ സമാജം അങ്കണത്തില്‍ അരങ്ങേറുന്ന ‘ജ്വാല 2K19’ മെഗാ ഷോ ആകര്‍ഷകമാക്കുവാന്‍ നൂറില്‍പ്പരം ഫിലിം ഇവന്റ് കലാ പ്രതിഭകള്‍ സംഗീത – നൃത്ത – ഹാസ്യ വിരുന്ന് ഒരുക്കും.

പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തക ഉമാ പ്രേമന്‍ ‘ജ്വാല 2K19’ലെ മുഖ്യാതിഥി ആയിരിക്കും.സേതു ലക്ഷ്മി അമ്മയെ കൂടാതെ സിനിമയിലെ പ്രവാസി സാന്നിദ്ധ്യം ബിന്നി ടോമിച്ചന്‍, സംവിധായകന്‍ ബാഷ് മുഹമ്മദ്, അബുദാബിയിലെ കലാ വേദികളുടെ പിന്നണി പ്രവര്‍ത്തകന്‍ ദേവദാസ് (ദാസ്. കെ. എസ്. സി.) എന്നിവരെയും ആദരിക്കും എന്ന് ഫിലിം ഇവന്റ് പ്രസിഡണ്ട് എം. കെ. ഫിറോസ്, ജനറല്‍ സെക്രട്ടറി ബിജു കിഴക്കനേല എന്നിവര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 050 570 3026, 055 601 4488, 050 660 10 90