അഴിമതിയില്‍ മുങ്ങിക്കുളിച്ചു വനം വകുപ്പ് ; തടിലേലത്തിലൂടെ ഉദ്യോഗസ്ഥരും ഇടനിലക്കാരും വെട്ടിച്ചത് ലക്ഷങ്ങൾ
വനംവകുപ്പ് ഉദ്യോഗസ്ഥരും ഇടനിലക്കാരും ചേന്ന് തടിലേലത്തില്‍ അഴിമതി നടത്തുന്നുവെന്ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പുറത്തു വന്നത് വന്‍ അഴിമതി കഥകള്‍. ‘ഓപ്പറേഷന്‍ ബഗീര’യെന്ന പേരില്‍ സംസഥാന വ്യാപകമായി നടത്തിയ മിന്നല്‍ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
ഇ- ടെണ്ടര്‍ പോലും അട്ടിമറിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരും ഇടനിലക്കാരും ചേര്‍ന്ന് ലക്ഷങ്ങള്‍ സര്‍ക്കാരിന് നഷ്ടം വരുത്തിയതായി വിജിലന്‍സ് പറയുന്നു. 28 തടി, ചന്ദന ഡിപ്പോകളില്‍ നടത്തിയ റെയ്ഡിലാണ് വ്യാപക ക്രമക്കേട് കണ്ടെത്തിയത്.
ലേലത്തിനുള്ള സ്റ്റാര്‍ട്ടിംഗ് പ്രൈസും റിസര്‍വ്വ് പ്രൈസും ഇടനിലക്കാര്‍ക്ക് ഉദ്യോഗസ്ഥര്‍ ചോര്‍ത്തി നല്‍കിയാണ് തട്ടിപ്പ്. വനംവകുപ്പ് നിശ്ചയിച്ചിട്ടുള്ള പരമാവധി തുക ലേലത്തില്‍ പങ്കെടുക്കുന്നവര്‍ വിളിച്ചില്ലെങ്കില്‍ തടികള്‍ ആര്‍ക്ക് വില്‍ക്കണമെന്ന അന്തിമ തീരുമാനമെടുക്കാന്‍ വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കാണ് അധികാരം. ഈ അധികാരം ഉപയോഗിച്ചാണ് 90 ശതമാനം ലേലവും നല്‍കിയിരിക്കുന്നത്.
അതായത് ബിനാമികള്‍ക്കും, അടുപ്പക്കാരായ ഇടനിലക്കാര്‍ക്കുമാണ് ചില ഉദ്യോഗസ്ഥര്‍ സ്ഥിരമായി ലേലം നല്‍കുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്. ഈ കരാറുകാരുടെ വിവരങ്ങള്‍ ശേഖരിച്ച് ഇനിയും അന്വേഷണം തുടരാനാണ് തീരുമാനം.
ലേലം പിടിച്ച തടി വനംവകുപ്പിന്റെ ഡിപ്പോയില്‍ തന്നെ കരാറുകാര്‍ അനധികൃതമായി സൂക്ഷിക്കും. കരാര്‍ പ്രകാരം 40 ദിവസത്തിനുള്ളില്‍ തടികള്‍ നീക്കം ചെയ്യണമെന്നാണ്. ഇങ്ങനെ ചെയ്യാതെ തടികള്‍ സൂക്ഷിക്കുന്നതിലൂടെ തറ വാടകയിനത്തില്‍ ലക്ഷങ്ങള്‍ സര്‍ക്കാരിന് നഷ്ടപ്പെട്ടുവെന്നാണ് കണ്ടെത്തല്‍. ചില ഡിപ്പോകളില്‍ കണക്കില്‍പ്പെടാതെ പണം കണ്ടെത്തി. മിക്ക സ്ഥലങ്ങളിലും ഡിപ്പോ രജിസ്റ്ററും സൂക്ഷിച്ചിട്ടില്ലെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
അതുപോലെ ക്രയിനുപയോഗിച്ച് ഡിപ്പോയില്‍ തടി അടുക്കിയ ശേഷം തൊഴിലാളികളെക്കൊണ്ട് തടിയടുക്കിയതായി കാണിച്ച് വന്‍ തുക വെട്ടിച്ചതായി കണ്ടെത്തി. ലേലത്തിലെ അഴിമതി തടയാന്‍ കൊണ്ടുവന്ന ഈ ടെണ്ടറും ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചതായി വിജിലന്‍സ് കണ്ടെത്തി.