ഇന്ത്യയുമായി യുദ്ധമില്ല ; വിശദീകരണവുമായി പാക് സൈന്യം

പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുമായി യുദ്ധത്തിന് ഒരുങ്ങുന്നില്ല എന്ന വിശദീകരണവുമായി പാകിസ്താന്‍ സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ . എന്നാല്‍, ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ഏത് ആക്രമണത്തെയും സര്‍വശക്തിയും ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും പാക് സൈനിക വാക്താവ് പറഞ്ഞു. പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്താന് പങ്കില്ലെന്ന് ആസിഫ് ഗഫൂര്‍ ആവര്‍ത്തിച്ചു.

പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം പാകിസ്താന്‍ ആസ്ഥാനമായ ഭീകരസംഘടന ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. ഇതിനുപിന്നില്‍ പാക് ചാരസംഘടനയായ ഐ.എസ്.ഐയ്ക്കുള്ള പങ്കും വ്യക്തമായിരുന്നു. അതിനുശേഷവും ആരോപണങ്ങളെല്ലാം പാക്കിസ്ഥാന്‍ നിഷേധിക്കുകയാണ്. അതേസമയം ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ഏത് ആക്രമണത്തെയും സര്‍വശക്തിയും ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും പാക് സൈനിക വാക്താവ് പറഞ്ഞു.