ബംഗ്ലാദേശില്‍ ദുബായിയിലേയ്ക്ക് പുറപ്പെട്ട വിമാനം റാഞ്ചാന്‍ ശ്രമം
ബംഗ്ലാദേശില്‍ നിന്ന് ദുബായിലേയ്ക്ക് പുറപ്പെട്ട വിമാനം റാഞ്ചാന്‍ ശ്രമം. ചിറ്റഗോങ്ങിലാണ് സംഭവം. ബിമാന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സിന്റെ ധാക്ക-ദുബായ് വിമാനമാണ് റാഞ്ചാന്‍ ശ്രമം നടന്നത്. യാത്രക്കാരെ അടിയന്തരമായി വിമാനത്തില്‍ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. വിമാനജീവനക്കാരനെ ബന്ദിയാക്കിയതായി വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്.
റാഞ്ചല്‍ ശ്രമത്തിനിടെ ഒരു വിമാനക്കമ്പനി ജീവനക്കാരന് വെടിയേറ്റു. വിമാനത്തിനുള്ളില്‍ ആയുധധാരികള്‍ തുടരുന്നതായിട്ടാണ് റിപ്പോര്‍ട്ട്. വിമാനം അടിയന്തരമായി ചിറ്റഗോങ്ങിലെ ഷാ അമാനത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കി. പൊലീസും ദ്രുതകര്‍മ്മ സേനയും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം റാഞ്ചല്‍ ശ്രമത്തിനു പിന്നില്‍ ആരാണ് എന്ന് വ്യക്തമായിട്ടില്ല. കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യാ വിമാനം റാഞ്ചും എന്ന പേരില്‍ സന്ദേശം ലഭിച്ചിരുന്നു.