ഗ്രാത്സില്‍ മലയാളി വൈദികന്‍ നിര്യാതനായി

ഗ്രാത്സ്: ഫാ. സ്റ്റീഫന്‍ മാരായിക്കുളം എം.എസ്.എഫ്. എസ് (56) ഓസ്ട്രിയയിലെ സംസ്ഥാനമായ സ്റ്റയമാര്‍ക്കിന്റെ തലസ്ഥാനമായ ഗ്രാത്സില്‍ നിര്യാതനായി. ഗ്രാത്സിലെ എഗ്ഗന്‍ബര്‍ഗില്‍ ഹോസ്പിറ്റല്‍ മിനിസ്ട്രി ചെയ്തിരുന്ന അദ്ദേഹത്തെ ഫെബ്രുവരി 24ന് രാവിലെ 9.30ന് സ്വന്തം മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

രാവിലെ 9 മണിയ്ക്ക് കുര്‍ബാനയ്ക്ക് എത്താതിരുന്ന ഫാ. സ്റ്റീഫനെ അന്വേക്ഷിച്ച് വിശ്വാസികളുടെ പ്രതിനിധി അദ്ദേഹത്തിന്റെ താമസസ്ഥലത്ത് എത്തുകയും, മുറി അകത്തുനിന്നും പൂട്ടിയിരുന്നതിനാല്‍ വിശ്വാസികള്‍ വിവരം അധികൃതരെ അറിയിച്ചു. തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് എത്തി മുറി തുറന്നപ്പോള്‍ ശുചിമുറിയുടെയും കിടപ്പുമുറിയുടെയും മദ്ധ്യത്തില്‍ ഫാ. സ്റ്റീഫന്‍ മരിച്ചു കിടക്കുന്നതായി കണ്ടെത്തി.

പോസ്റ്റ്‌മോര്‍ട്ടത്തിനും തുടര്‍നടപടികള്‍ക്കുമായി പോലീസ് മൃതദേഹം ഏറ്റെടുത്തു അന്വേക്ഷണം നടത്തുകയാണ്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.