നവോദയ സഫാമക്ക ആര്‍ട്‌സ് അക്കാഡമിയുടെ അഞ്ചാമത് വാര്‍ഷികം വിപുലമായി ആഘോഷിച്ചു

,
അധ്യാപികയായ റാണിയുടെ ശിക്ഷണത്തില്‍ അവതരിപ്പിച്ച നാടന്‍പാട്ടിന്റെ ദൃശ്യാവിഷ്‌കാരവും വിജയകുമാര്‍ എഴുതി സെലിന്‍ സാഗര സംവിധാനം നിര്‍വ്വഹിച്ച ‘കാര്‍ബണ്‍ കോപ്പി’ എന്ന സ്‌കിറ്റും പ്രേക്ഷകരുടെ നിറഞ്ഞ കയ്യടി ഏറ്റുവാങ്ങി. ശിഹാബ് കൊട്ടുകാട്, സക്കീര്‍ മണ്ണാര്‍മല, ഷകീല വഹാബ്, ദീപ ജയകുമാര്‍, രവീന്ദ്രന്‍, അമീര്‍, വിജയകുമാര്‍, ഷാരോണ്‍ ഷെരീഫ്, സുബി സുനില്‍, യഹിയ (സഫ മക്ക), സുബിന്‍ (സിറ്റി ഫ്‌ലവര്‍), നെബു വര്‍ഗ്ഗീസ്, വിനോദ്, സൈഫുദ്ദീന്‍, അരുണ്‍, നന്ദന്‍, ബാബുജി, ഷൈജു ചെമ്പൂര് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ആര്‍ട്‌സ് അക്കാദമിയുടെ ഉപഹാരം സഫ മക്ക മാനേജിങ് ഡയറക്ടര്‍ യഹിയക്ക് നവോദയ സെക്രട്ടറി രവീന്ദ്രന്‍ കൈമാറി. ആര്‍ട്‌സ് അക്കാഡമി മാനേജര്‍ ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. അന്‍വാസ് പരിപാടികള്‍ കോര്‍ഡിനേറ്റ് ചെയ്തു.