ഹൂസ്റ്റണില്‍ കോണ്‍ഗ്രസ് പ്രതിഷേധ യോഗം ഫെബ്രു 24 ഞായറാഴ്ച 5 മണിക്ക്
പി.പി.ചെറിയാന്‍
ഹൂസ്റ്റണ്‍: കാസര്‍കോഡ് പെരിയയില്‍ അക്രമ രാഷ്ട്രീയത്തിന് നേതൃത്വം നല്‍കുന്ന സി.പി എം. പ്രവര്‍ത്തകരുടെ വെട്ടും കുത്തുമേറ്റു അതിദാരുണമായി കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിന്റേയും ശരത് ലാലിന്റെയും കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതിനും അതോടനുബന്ധിച്ചു കോണ്‍ഗ്രസ് നടത്തുന്ന സമര പരിപാടികള്‍ക്ക് ഐക്യദാര്ഢ്യം പ്രഖ്യാപിക്കുന്നതിനും സിപിഎം ന്റെ അക്രമ രാഷ്ട്രീയത്തെ ശക്തമായി അപലപിയ്ക്കുന്നതിനും ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ടെക്സാസ് ചാപ്റ്റര്‍) ഹൂസ്റ്റണില്‍ പ്രതിഷേധ മീറ്റിംഗ് സംഘടിപ്പിക്കുന്നു.
ഫെബ്രുവരി 24നു ഞായറാഴ്ച വൈകിട്ട് 5:00 മണിക്ക് കേരളത്തനിമ റെസ്റ്റോറന്റില്‍ (3776, Cartwright Road, Missouri Ctiy,TX 77459) വച്ച് നടത്തുന്ന പ്രതിഷേധ യോഗത്തിലേക്ക് എല്ലാ കോണ്‍ഗ്രസ് യു.ഡി.എഫ് അനുഭാവികളെയും ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസഫ് എബ്രഹാം 7135829517, ബേബി മണക്കുന്നേല്‍ 7132919721, ജീമോന്‍ റാന്നി 407 718 4805