ആലപ്പുഴ ജില്ലയിലെ മണിവേലിക്കടവില്‍ കുവൈറ്റിലെ വേള്‍ഡ് മലയാളീ ഫെഡറേഷന്‍ വനിതാ തയ്യല്‍ പരിശീലന കേന്ദ്രം ആരംഭിക്കുന്നു
ജീവകാരുണ്യ പ്രവര്‍ത്തനമേഖലകളില്‍ സജീവസാന്നിധ്യമായി ആഗോളതലത്തില്‍ നൂറോളം രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന വേള്‍ഡ് മലയാളി ഫെഡറേഷന്‍ കുവൈറ്റ് ചാപ്റ്ററിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ ആലപ്പുഴ ജില്ലയിലെ മണിവേലിക്കടവ് നിവാസികളായ വനിതകള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് ഈ വര്‍ഷത്തെ വനിതാ ദിനത്തില്‍ ‘വനിതാ തയ്യല്‍ പരിശീലനകേന്ദ്രം’ ആരംഭിക്കുന്നു.
സംരംഭത്തിന് ആവശ്യമായ പ്രാരംഭ തുക ഡബ്ലിയു എം എഫ് ഗ്ലോബല്‍ രക്ഷാധികാരികളില്‍ ഒരാളായ എന്‍.കെ പ്രേമചന്ദ്രന്‍ എംപി കുവൈറ്റ് യൂണിറ്റ് പ്രസിഡണ്ട് ടോം ജേക്കബില്‍ നിന്നും ഏറ്റുവാങ്ങി. ഗ്ലോബല്‍ ചാരിറ്റി കോഡിനേറ്റര്‍ എസ്.എസ് സുനിലില്‍ തുക ഏറ്റുവാങ്ങി. പ്രദേശവാസികളുടെ സാമൂഹ്യ, സാമ്പത്തിക, വിദ്യാഭ്യാസ ഉന്നമനത്തിനായി നിലവില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ത്തോമാ സഭയുടെ ‘മിഷന്‍ സെന്ററുമായി സഹകരിച്ചാണ് വേള്‍ഡ് മലയാളി ഫെഡറേഷന്‍ കുവൈറ്റ് ചാപ്റ്റര്‍ പദ്ധതി നടപ്പിലാക്കുന്നത്.
ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേലിന്റെ നേതൃത്വത്തില്‍ ലോകമെമ്പാടും ഡബ്ലിയു.എം.എഫ് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ എംപി ചടങ്ങില്‍ അഭിനന്ദിച്ചു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം മാത്യു അരീപ്പറമ്പില്‍ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് ജയ്‌സണ്‍ കാളിയാനില്‍, ടോം തോമസ് റോയല്‍സെന്റര്‍, തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. മാര്‍ത്തോമാ സഭയുടെ ‘മിഷന്‍ സെന്റര്‍’ പ്രോജക്ട് ഡയറക്ടര്‍ ഫാ. സാമുവല്‍ വര്‍ഗീസ് ടെലഫോണിലൂടെ നന്ദി അറിയിച്ചു.