തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ കെഎസ്എഫ്ഡിസിയുടെ പുതിയ തിയറ്റര്‍ നാളെ ഉത്ഘാടനം
തിരുവനന്തപുരം : തമ്പാനൂര്‍ ബസ് ടെര്‍മിനലിലെ ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ പുതിയ തിയറ്റര്‍ നാളെ ഉത്ഘാടനം ചെയ്യും. അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ ഓര്‍മ്മയ്ക്ക് ലെനിന്‍ സിനിമാസ് എന്ന് പേരിട്ട തിയറ്ററിന്റെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.
തമ്പാന്നൂര്‍ കെഎസ് ആര്‍ടിസി ബസ് ടെര്‍മിനലിന്റെ മൂന്നാം നിലയില്‍ ഒരുങ്ങുന്ന തിയറ്ററില്‍ 150 പേര്‍ക്കാണ് സീറ്റിംഗ് സൗകര്യം. ചെര്‍മാനായിരുന്ന ലെനിന്‍ രാജേന്ദ്രന്റെ സ്വപ്നപദ്ധതിയായിരുന്ന തിയറ്ററിന് അദ്ദേഹത്തിന്റെ പേരു നല്‍കാന്‍ കോര്‍പ്പറേഷന്‍ തീരുമാനിക്കുകയായിരുന്നു.
4കെ – ത്രീ ഡി ഡിജിറ്റല്‍ പ്രൊജക്ഷന്‍, ഡോള്‍ബി അറ്റ്മോസ് സൗണ്ട് സിസ്റ്റം, സോഫാ പുഷ് ബാക്ക് ഇരിപ്പിടങ്ങള്‍ തുടങ്ങി, മികച്ച സൗകര്യങ്ങളാണ് സജ്ജീകരിക്കുന്നത്. സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് അനുവദിച്ച രണ്ട് കോടി രൂപചെലവഴിച്ച് നാല് മാസം കൊണ്ടാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് . ദിവസം അഞ്ച് പ്രദര്‍ശനങ്ങളാണ് ഉണ്ടാവുക.
സര്‍ക്കാറിനു കീഴിലെ ആദ്യ 4കെ തിയ്യറ്ററാണ് തിരുവനന്തപുരത്ത് പ്രവര്‍ത്തനം തുടങ്ങുന്നത്. കെഎസ്എഫ്ഡിസിയുടെ സംസ്ഥാനത്തെ ഏറ്റവും സാങ്കേതിക മികവുള്ള തിയ്യറ്ററും ലെനിന്‍ സിനിമാസാണ്. രണ്ട് കോടി രൂപയാണ് നിര്‍മ്മാണ ചിലവ്.