പക വീട്ടാന്‍ തൃഷയുടേയും സ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വിട്ട് നടി ശ്രീ റെ‍ഡ്ഡി

പ്രശസ്ത സിനിമാ താരങ്ങളായ റാണയുടേയും തൃഷയുടേയും സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടു നടി ശ്രീ റെഡ്ഡി. തെന്നിന്ത്യയില്‍ നടിമാര്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്ന് വെളിപ്പെടുത്തി വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് ശ്രീ റെഡ്ഡി.

നേരത്തെ തെലുങ്ക് നടന്‍ റാണ് ദഗ്ഗുബാട്ടിയുടെ സഹോദരന്‍ അഭിറാം ദഗ്ഗുബാട്ടിയ്ക്ക് എതിരെ ആരോപണങ്ങളുമായി ശ്രീ റെഡ്ഡി രംഗത്ത് എത്തിയിരുന്നു. അഭിറാം വിവാഹ വാഗ്ദാനം നല്‍കി പറ്റിച്ചെന്നായിരുന്നു ശ്രീ റെഡ്ഡിയുടെ ആരോപണം. അന്ന് ഇരുവരും തമ്മിലുള്ള ചിത്രങ്ങളും ശ്രീ റെഡ്ഡി പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ തൃഷയുടെയും റാണയുടേയും ചിത്രങ്ങള്‍ ശ്രീ റെഡ്ഡി പുറത്ത് വിട്ടത്.

റാണയുടെ തൃഷയും മുമ്പ് പ്രണയത്തിലായിരുന്നു. എന്നാല്‍ ഇരുവരും വേര്‍ പിരിഞ്ഞിരുന്നു. അഭിറാമിന്റെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിനാണ് ശ്രീ റെഡ്ഡിയുടെ നീക്കം എന്നാണ് സൂചന. എന്നാല്‍ ഇതില്‍ തൃഷയെ അനാവശ്യമായി വലിച്ചിഴച്ചതിന് പലരും നടിക്ക് എതിരെ രംഗത്ത് എത്തിയിട്ടുണ്ട്.