സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ; മികച്ച നടന്‍ ജയസൂര്യയും സൗബിനും, നടി നിമിഷ സജയന്‍
കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍മാരായി ജയസൂര്യയും, സൗബിന്‍ ഷാഹിറിനെയും തിരഞ്ഞെടുത്തു. നടിയായി നിമിഷ സജയനെയും തിരഞ്ഞെടുത്തു. ജോസഫിലെ മികച്ച പ്രകടനം ജോജു ജോര്‍ജ്ജിന് മികച്ച സഹനടനുള്ള പുരസ്‌ക്കാരം നേടികൊടുത്തു, സുഡാനിയില്‍ മികവുറ്റ പ്രകടനം കാഴ്ച്ചവെച്ച മികച്ച സരസ ബാലുശ്ശേരി, സാവിത്രി ശ്രീധരനുമാണ് സഹനടിമാര്‍.
ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ജയസൂര്യയെ അവാര്‍ഡിന് അര്‍ഹനാക്കിയത്, സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സൗബിന് അവാര്‍ഡ്. ചോല എന്ന ചിത്രമാണ് നിമിഷ സജയനെ അവാര്‍ഡിന് അര്‍ഹയാക്കിയത്.
മറ്റ് പുരസ്‌കാരങ്ങള്‍
മികച്ച സംവിധായകന്‍- ശ്യാമപ്രസാദ്
മികച്ച പശ്ചാത്തല സംഗീതം- ബിജിപാല്‍
മികച്ച സ്വഭാവ നടന്‍- ജോജു ജോര്‍ജ്ജ്
മികച്ച ചലച്ചിത്ര ഗ്രന്ഥം- മലയാള സിനിമ പിന്നിട്ട വഴികള്‍
മികച്ച ഗാനരചയിതാവ്- പികെ ഹരിനാരായണന്‍
മികച്ച സംഗീത സംവിധായകന്‍- ഇഷാന്‍ ഭരത്വാജ്
മികച്ച ബാലതാരം- മാസ്റ്റര്‍ മിഥുന്‍
മികച്ച പിന്നണി ഗായകന്‍- വിജയ് യേശുദാസ്
മികച്ച തിരക്കഥാകൃത്ത്- മുഹസിന്‍ പരാരി, സക്കറിയ (സുഡാനി ഫ്രം നൈജീരിയ)
മികച്ച ഛായാഗ്രാഹകന്‍- കെ യു മോഹനന്‍
മികച്ച കഥാകൃത്ത്- ജോയ് മാത്യു
മികച്ച സിനിമ- കാന്തന്‍ ദ ലൌവര്‍ ഓഫ് കളര്‍
മികച്ച രണ്ടാമത്തെ സിനിമ- ഒരു ഞായറാഴ്ച
മികച്ച ചലച്ചിത്ര ഗ്രന്ഥം- എം ജയരാജിന്റെ മലയാള സിനിമ പിന്നിട്ട വഴികള്‍
മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്- ഷമ്മി തിലകന്‍
മികച്ച സിനിമ- കാന്തന്‍ ദ ലൗവര്‍ ഓഫ് കളര്‍
മികച്ച രണ്ടാമത്തെ സിനിമ- ഒരു ഞായറാഴ്ച
മികച്ച ചലച്ചിത്ര ഗ്രന്ഥം- എം ജയരാജിന്റെ മലയാള സിനിമ പിന്നിട്ട വഴികള്‍
മികച്ച ബാലതാരം- അബനി ആദി
ചിത്രസംയോജകന്‍- അരവിന്ദ് മന്മദന്‍ (ഒരു ഞായറാഴ്ച)
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (വനിത)- സ്‌നേഹ
നൃത്ത സംവിധായകന്‍- പ്രസന്ന സുജിത്ത്
മികച്ച നവാഗത സംവിധായകന്‍- സക്കരിയ മുഹമ്മദ്
മികച്ച പിന്നണി ഗായിക – ശ്രേയ ഘോഷാല്‍
മികച്ച പിന്നണി ഗായകന്‍ – വിജയ് യേശുദാസ്.
മികച്ച ചിത്രസംയോജകന്‍ – അരവിന്ദ് മന്‍മഥന്‍
മികച്ച സിങ്ക് കൌണ്ട്- അനില്‍ രാധാകൃഷ്ണന്‍
ഛായാഗ്രാഹണം ജൂറി പരാമര്‍ശം- മധു അമ്പാട്ട്
മികച്ച കുട്ടികളുടെ ചിത്രം- അങ്ങനെ അകലെ ദൂരെ