ഇന്ത്യന്‍ പൈലറ്റിനെ പിടികൂടി എന്ന് പാക്കിസ്ഥാന്‍ ; സൈനികന്‍ അല്ല പിടിയിലായത് ആട്ടിടയന്‍ എന്ന് ഇന്ത്യ
ഒരു ഇന്ത്യന്‍ വൈമാനികനെ കാണാനില്ലെന്ന് എഎന്‍എ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ ഇന്ത്യാക്കാരനായ പൈലറ്റിനെ പിടികൂടിയെന്ന അവകാശവാദവുമായി പാക്കിസ്ഥാന്‍ രംഗത്ത്. സ്‌ക്വാഡ്രണ്‍ ലീഡര്‍ അഭിനന്ദ് വര്‍ത്തമാനെയാണ് കാണാതായത് എന്നാണ് സൂചന. രാവിലെ പാക് സേന ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടന്നതിനെ തുടര്‍ന്ന് പ്രതിരോധിക്കാനായി തിരിച്ച വൈമാനിക സംഘത്തില്‍ ഉള്ളയാളാണ് അഭിനന്ദന്‍.
ഇന്ത്യന്‍ സൈന്യത്തിന്റെ പൈലറ്റ് കസ്റ്റഡിയിലുണ്ടെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്‍ ഒരു വീഡിയോ പുറത്തു വിട്ടിരുന്നു. ഒരു മിഗ് 21 വിമാനം നഷ്ടമായെന്നും പൈലറ്റ് തിരിച്ചെത്തിയിട്ടില്ലെന്നും ഇന്ത്യന്‍ സൈന്യം സ്ഥിരീകരിക്കുന്നതായി വാര്‍ത്താ ഏജന്‍സി വാര്‍ത്ത പുറത്തുവിട്ടു. ഇന്ത്യന്‍ വിമാനം അതിര്‍ത്തി കടന്ന് എത്തിയെന്നും പാക്കിസ്ഥാന്‍ എയര്‍ഫോഴ്‌സ് ഈ വിമാനം വെടിവച്ച് വീഴ്ത്തിയെന്നും പാക്കിസ്ഥാന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
അതിര്‍ത്തി കടന്നെത്തിയ ഇന്ത്യന്‍ പൈലറ്റ് സംസാരിക്കുന്നു എന്ന പേരില്‍ ഒരു മൊബൈല്‍ വീഡിയോയാണ് അല്‍പസമയം മുമ്പ് പാകിസ്ഥാന്‍ പുറത്തു വിട്ടത്. റേഡിയോ പാകിസ്ഥാന്‍ എന്ന ഔദ്യോഗിക മാധ്യമം വഴിയാണ് പാകിസ്ഥാന്‍ ഒരു സൈനികന്റെ വീഡിയോ പുറത്തു വിടുന്നത്. വ്യോമസേനാംഗമാണെന്ന് അവകാശപ്പെടുന്ന ഒരാളാണ് വീഡിയോയിലുള്ളത്. പരിക്കേറ്റ നിലയിലുള്ള ഒരാളാണ് വീഡിയോയില്‍ സംസാരിക്കുന്നത്. എന്നാല്‍ പാക്കിസ്ഥാന്‍ പുറത്ത് വിട്ടത് ആട്ടിടയന്റെ ചിത്രമാണെന്നാണ് വ്യോമസേന വ്യക്തമാക്കുന്നത് .