ശാലിനി അജിത്തിന്റെ മൊബൈല്‍ ഫോണ്‍ ചിത്രങ്ങള്‍ വൈറല്‍
മലയാളത്തിന്റെ സ്വന്തം താരമായിരുന്നു ശാലിനി എന്ന ബേബി ശാലിനി. ചെറു പ്രായത്തില്‍ത്തന്നെ ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ ശാലിനി ഇപ്പോള്‍ തമിഴിലെ സൂപ്പര്‍ താരം തല എന്ന് സിനിമാ ലോകം വാഴ്ത്തുന്ന അജിത് കുമാറിന്റെ ഭാര്യയാണ്. കല്യാണത്തിന് ശേഷം അഭിനയ ലോകത്ത് നിന്നും പിന്‍വാങ്ങി എങ്കിലും ആരാധകരുടെ കാര്യത്തില്‍ താരം ഇപ്പോഴും പിന്നിലല്ല.
പുറത്തിറങ്ങിയാല്‍ സ്വന്തം ആരാധകരാലും അജിത്തിന്റെ ആരാധകരാലും ചുറ്റപ്പെടുന്ന അവസ്ഥയാണ് കണ്ടു വരുന്നത്. അത്തരത്തില്‍ ഒരു ആരാധകനൊപ്പമുള്ള ചിത്രമാണ് ഇപ്പോള്‍ ജന ശ്രദ്ധയാകര്ശിച്ചിരിക്കന്നത്. ശാലിനി ഉപയോഗിക്കുന്ന ഫോണ്‍ ആണ് അതിന് കാരണമായി തീര്‍ന്നത്. കുട്ടികള്‍ക്കിടയില്‍ പോലും സ്മാര്‍ട്ട് ഫോണ്‍ തരംഗമാകുന്ന ഈ കാലത്ത് ശാലിനി ഉപയോഗിക്കുന്നത് സാധാരണ ഫോണാണ്. 3310 മോഡല്‍ നോക്കിയ ഫോണാണ് ശാലിനിയുടെ കൈകളില്‍ കാണുവാന്‍ കഴിയുന്നത്.
അജിതും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാറില്ലെന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു.