വിവാഹംകഴിക്കാന്‍ തയ്യാറായ വ്യക്തികളുടെ വിവരങ്ങള്‍ പുറത്തു വിട്ടു ; ടെലിവിഷന്‍ അവതാരകയ്ക്ക് എതിരെ സോഷ്യല്‍ മീഡിയ

സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാകാന്‍ അപേക്ഷ നല്‍കിയ ഇരുമതത്തില്‍പ്പെട്ട യുവതി യുവാക്കളുടെ ഫോട്ടോ പുറത്ത് വിട്ട് ടെലിവിഷന്‍ അവതാരകയ്ക്ക് എതിരെ സോഷ്യല്‍ മീഡിയ. അവതാരക ശ്രീജ നായര്‍ ആണ് വിവാഹം പെണ്‍കുട്ടിയുടെ വീട്ടില്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ടു ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടത്. വിവാഹത്തിന് മുന്നോടിയായി സബ് രജിസ്ട്രാര്‍ ഓഫീസില്‍ പതിച്ച നോട്ടീസിന്റെ ചിത്രമാണ് ശ്രീജ ഫെയ്‌സ് ബുക്കില്‍ പങ്ക് വച്ചത്.

യുവാവിന്റെയും യുവതിയുടേയും ചിത്രങ്ങളും വിലാസവും അടങ്ങുന്ന നോട്ടീസ് പങ്കിട്ടതിന് ശേഷം ഹിന്ദു ഹെല്‍പ്പ്‌ലൈന്‍ എന്ന സംഘടനയെ ഈ വിവരം അറിയിക്കണമെന്നാണ് ശ്രീജ നായരുടെ ആഹ്വാനം. സന്ദീപ് എന്നൊരാളുടെ സ്റ്റാറ്റസ് പകര്‍ത്തിയതാണെന്നാണ് പോസ്റ്റില്‍ നിന്നുള്ള സൂചന.

ശാസ്തമംഗലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ പതിച്ച നോട്ടീസാണ് ശ്രീജയുടെ ആഹ്വാനപ്രകാരം പ്രചരിപ്പിക്കുന്നത്. വ്യാപകമായ വിമര്‍ശനമാണ് ശ്രീജ നായരുടെ പോസ്റ്റിനെതിരെ ഉയരുന്നത്. അതേസമയം ഈ ആഹ്വാനം സ്വീകരിച്ച ചിലര്‍ ഈ യുവാക്കളുടെ വിവാഹം മുടക്കിയതായും അവകാശപ്പെടുന്നു.

‘എന്തിനാണിങ്ങനെ വര്‍ഗ്ഗീയത പരത്തുന്നത്? സ്പെഷ്യല്‍ മാരിയേജ് ആക്ടിനെ അധിക്ഷേപിക്കുക ആണ് ചെയ്യുന്നത്’ എന്നിങ്ങനെ ശ്രീജ നായരെ രൂക്ഷമായി എതിര്‍ത്തും എതിര്‍ക്കുന്നവരെ വര്‍ഗ്ഗീയമായി വിമര്‍ശിച്ചും പോസ്റ്റിന് ചുവടെ ചേരിതിരിഞ്ഞ് വാക്‌പോരും തുടരുകയാണ്.

അതിനിടെ പോസ്റ്റ് വൈറലായതിനെ തുടര്‍ന്ന് വിവരം പെണ്‍കുട്ടിയുടെ വീട്ടില്‍ അറിഞ്ഞു. വിവാഹം മുടങ്ങിയതായി സൂചനയുണ്ട്. വട്ടിയൂര്‍ക്കാവ്, കോട്ടയം സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികളാണ് വിവാഹിതരാകുന്നതിന് രജിസ്ട്രാര്‍ ഓഫീസില്‍ അപേക്ഷ നല്‍കിയത്.

കൂടാതെ താന്‍ ഉദ്ദേശിച്ച കാര്യം നടന്നത് കൊണ്ട് പോസ്റ്റ് പിന്‍വലിക്കുകയാണെന്ന് കാണിച്ച് ശ്രീജ നായരും രംഗത്ത് എത്തി. നോട്ടീസ് അടങ്ങിയ പോസ്റ്റ് പിന്‍വലിച്ച ശ്രീജ പ്രണയ വിവാഹത്തിനോ ഇന്റര്‍ കാസ്റ്റ് മാര്യേജിനോ താന്‍ എതിരല്ലെന്നും. എന്നാല്‍ വിവാഹിതരാകാന്‍ തീരുമാനിക്കുന്നവര്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനുള്ള പാകതയും കൂടി ഉണ്ടാകണമെന്നും കാണിച്ച് ഒരു പുതിയ പോസ്റ്റ് കൂടി ഇട്ടിട്ടുണ്ട്. എന്നാല്‍ ഈ പോസ്റ്റിന് താഴെ രൂക്ഷമായ ഭാഷയിലുള്ള കമന്റുകളാണ് വരുന്നത്.

പ്രണയ വിവാഹത്തിനോ ഇന്റര്‍ കാസ്റ്റ് മാര്യേജിനോ ഞാന്‍ എതിരല്ല. എന്നാല്‍ വിവാഹിതരാകാന്‍ തീരുമാനിക്കുന്നവര്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനുള്ള പാകതയും കൂടി ഉണ്ടാകണം. മിനിമം ഭര്‍ത്താവിനെങ്കിലും ഒരു ചെറിയ വരുമാനം ഉണ്ടാകണം. 21 വയസ്സായ ഭര്‍ത്താവിന് ഒരു ഡിഗ്രി / ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് മാത്രമേ ഈ പ്രായത്തില്‍ സ്വന്തമാക്കാന്‍ സാധിച്ചിട്ടുണ്ടാകൂ.

പെണ്‍കുട്ടിക്ക് 19 വയസ്സ്- എന്നെ തെറി വിളിക്കാനും വിമര്‍ശിക്കാനും നടക്കുന്നവരുടെ വീടുകളില്‍ ഈ പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ ഉണ്ടാകുമല്ലോ. 21 വയസ്സുള്ള ചെറുപ്പക്കാരും – വോട്ട് ഇടാന്‍ 18 വയസ്സ് പൂര്‍ത്തിയാക്കിയാല്‍ മതിയെങ്കിലും ഇനിയുള്ള കാലത്ത് ശക്തമായ ഒരു കുടുംബം വേണമെങ്കില്‍ പക്വമായി ചിന്തിക്കുന്ന ഭാര്യ ഭര്‍ത്താക്കന്‍മാരും ജീവിക്കാനുള്ള വരുമാന മാര്‍ഗ്ഗവും ഉണ്ടാകണം എന്നും അവര്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :