കേളി അന്താരാഷ്ട്രകലാമേള രജിസ്‌ട്രേഷന്‍ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് കിക്ക് ഓഫ് ചെയ്തു
സൂറിക്ക്: ഭാരതത്തിന് പുറത്തുവച്ചു നടക്കുന്ന ഏറ്റവും വലിയ യുവജനോല്‍സവമായ കേളി അന്താരാഷ്ട്ര കലാമേളയുടെ രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് നടന്നു . കേളി സ്വിറ്റ്സര്‍ലണ്ടില്‍ വേദി ഒരുക്കുന്ന പതിനാറാമത് കലാമേളയുടെ ആദ്യ രജിസ്‌ട്രേഷന്‍ കുമാരി. ഇഷിത അബ്രഹാമില്‍ നിന്നും സ്വിറ്റ്‌സര്‍ലാന്റിലെ ഇന്‍ഡ്യന്‍ അംബാസഡര്‍ ശ്രീ.സിബി ജോര്‍ജ് സ്വീകരിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. ഇനി മുതല്‍ കലാമേള വെബ് സൈറ്റില്‍ കേളി അന്താരാഷ്ട്രകലാമേള രജിസ്‌ട്രേഷന്‍ സൗകര്യം ലഭ്യമായിരിക്കും.
ബേണിലെ ഇന്ത്യന്‍ ഹൗസില്‍ വച്ച് ഇന്ത്യന്‍ സ്ഥാനപതി ശ്രീ. സിബി ജോര്‍ജ് ഐ.എഫ്എ.സ് കലാമേളയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. സെക്രട്ടറിറോഷ്നി തോംസണ്‍ ഐ.എഫ്എ.സ്, കലാമേള കണ്‍വീനര്‍മാര്‍ കേളി പ്രസിഡന്റ് ബെന്നി പുളിക്കല്‍ സെക്രട്ടറി ദീപ മേനോന്‍ ട്രെഷറര്‍ പയസ് പാലാത്തറക്കടവില്‍ എന്നിവരുടെയും സാന്നിദ്ധ്യത്തിലാണ് കേളി അന്താരാഷ്ട്ര കലാമേള കിക്ക് ഓഫ് നടന്നത്. ഇന്‍ഡ്യന്‍ എംബസി ബേണിന്റെ പൂര്‍ണ്ണ സഹകരണത്തോടെയാണ് കേളി കലാമേള 2019 അരങ്ങേറുന്നത്. കേളി എക്‌സിക്യു്ട്ടീവ് കമ്മിറ്റിയും കലാമേള കമ്മിറ്റിയും സംയുക്തമായി കലാമേളയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
ജൂണ്‍ 8, 9 തീയ്യതികളില്‍ സൂറിച്ചിലെ ഫെറാല്‍ടോര്‍ഫിലാണ് പതിവ് പോലെ ഈ വര്‍ഷവും കലാമേള അരങ്ങേറുക. നൃത്തനൃത്ത്യേതര ഇനങ്ങളില്‍ വിവിധമല്‍സരങ്ങള്‍ മൂന്ന് സ്റ്റേജുകളിലായി അരങ്ങേറും. സൂപ്പര്‍ ഷോര്‍ട്ട് ഫിലിമിന് ലോകത്തിലെവിടെ നിന്നും എന്‍ട്രി നല്‍കാവുന്നതാണ്. സൂര്യ ഇന്ത്യാ കലാതിലകം കലാപ്രതിഭ , കേളി കലാരത്ന ഫാ.ആബേല്‍ മെമ്മോറിയല്‍ അവാര്‍ഡുകള്‍ക്ക് പുറമെ മത്സരവിജയികള്‍ക്കെല്ലാവര്‍ക്കും ട്രോഫികളും സെര്‍ട്ടിഫിക്കറ്റുകളും നല്‍കി ആദരിക്കും. കേളി ഒരുക്കുന്ന പതിനാറാമത് കലാമേളയാണ് ഈ വര്‍ഷം വിപുലമായി അരങ്ങേറുക.
ഇന്‍ഡ്യന്‍ കലകളെ യൂറോപ്യന്‍ മണ്ണില്‍ വെള്ളവും വെളിച്ചവും നല്‍കി ഊട്ടി വളര്‍ത്തുന്ന ഉത്കൃഷ്ട പ്രവൃത്തിയാണ് അറിയപ്പെടുന്ന സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളി ചെയ്തു വരുന്നത്. ഈ മത്സര വേദിയില്‍ നിന്നും ഉദിച്ച് വന്ന നിരവധി താരങ്ങളാണ് യൂറോപ്പില്‍ ശോഭിക്കുന്നത്.
അമ്പതിലധികം ജഡ്ജസ് നൂറോളം വോളന്റീയേഴ്‌സ് ഇരുന്നൂറിലധികം കലാകാരികളും കലാകാരന്മാരും മൂന്ന് സ്റ്റേജുകളിലായി രണ്ട് ദിനരാത്രങ്ങള്‍ യൂറോപ്പില്‍ ഉത്സവപ്രതീതി ഉണര്‍ത്തുന്ന യുവജനോഝവമാണ് കേളി അന്താരാഷ്ട്രകലാമേള . കേളിയുടെ കലാസായാഹ്നങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനം മുഴുവന്‍ കേരളത്തില്‍ കാരുണ്യപ്രവര്‍ത്തനത്തിനായി മാത്രം വിനിയോഗിക്കുന്നു. കേളി കലാമേളയുടെ രജിസ്‌ട്രേഷന്‍ www.kalamela.com വഴി മാത്രമേ സാധിക്കുകയുള്ളൂവെന്ന് ജനറല്‍ കണ്‍വീനര്‍ റീന അബ്രഹാം അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.kalamela.com സന്ദര്‍ശിക്കുക.