ബാലാകോട്ട് ആക്രമണം ; എത്ര പേർ മരിച്ചെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് വ്യോമസേനാ മേധാവി ; 250ഭീകരരെ വധിച്ചുവെന്ന് അമിത് ഷാ
ബാലാകോട്ട് പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം സംബന്ധിച്ച് രാഷ്ട്രീയവിവാദങ്ങള്‍ ഉയരുന്നതിനിടെ വിഷയത്തില്‍ വിശദീകരണവുമായി വ്യോമസേനാ മേധാവിയുടെ വാര്‍ത്താ സമ്മേളനം.
ബാലാകോട്ടില്‍ നടത്തിയ വ്യോമാക്രമണം വിജയമെന്ന് വ്യോമസേനാ മേധാവി ബി എസ് ധനോവ എന്നാല്‍ ആക്രമണത്തില്‍ എത്ര ഭീകരര്‍ കൊല്ലപ്പെട്ടെന്ന് പറയാനാകില്ല എന്നും അദ്ദേഹം പറയുന്നു. അത്തരത്തില്‍ കണക്കെടുക്കാന്‍ വ്യോമസേനയ്ക്ക് കഴിയില്ലെന്നും ബി എസ് ധനോവ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
‘എത്ര പേര്‍ മരിച്ചു എന്ന കണക്ക് വ്യോമസേനയ്ക്ക് എടുക്കാനാകില്ല. അവിടെ എത്ര പേരുണ്ടായിരുന്നോ അവരൊക്കെ മരിച്ചിട്ടുണ്ടാകും.’ ബി എസ് ധനോവ പറഞ്ഞു.
അതേസമയം, മിഗ് വിമാനങ്ങളുടെ കഴിവിനെക്കുറിച്ചും വ്യോമസേനാ മേധാവി നിലപാട് വ്യക്തമാക്കി. ”ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന ഒരു ഓപ്പറേഷനില്‍ കൃത്യമായി യുദ്ധവിമാനങ്ങള്‍ തന്നെ ഉപയോഗിക്കാം. പക്ഷേ, ശത്രു അതിര്‍ത്തിയില്‍ ആക്രമണം നടത്തുമ്പോള്‍ നമുക്ക് ലഭ്യമായ എല്ലാ വിമാനങ്ങളും നമ്മള്‍ ഉപയോഗിക്കും. ഇന്ത്യയുടെ എല്ലാ വിമാനങ്ങളും ശത്രുക്കളെ നേരിടാന്‍ ശേഷിയുള്ളതാണ് എന്നും , ബി എസ് ധനോവ വ്യക്തമാക്കി.
അതേസമയം ബലാകോട്ട് ഇന്ത്യ നടത്തിയ മിന്നല്‍ ആക്രമണം 250 ഭീകരരെയാണ് വധിച്ചതെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. അഹമ്മദാബാദിലെ പാര്‍ട്ടിയോഗത്തിലാണ് അമിത് ഷായുടെ പ്രസ്താവന. ഇന്ത്യയുടെ മിന്നലാക്രമണത്തില്‍ ആദ്യത്തെ പ്രതികരണമാണിത്. ആക്രമണത്തില്‍ ഇന്ത്യയ്ക്ക് നഷ്ടമൊന്നും ഉണ്ടായിട്ടില്ലെന്നും അമിത് ഷാ വ്യക്തമാക്കി.
ആദ്യമായാണ് മിന്നലാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം സംബന്ധിച്ച് ബിജെപി ആദ്യമായാണ് പ്രതികരിച്ചത്. റോയിറ്റേഴ്‌സ് അടക്കമുള്ള വിദേശമാധ്യമങ്ങള്‍ ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്ത് വിട്ടിട്ടില്ലെന്നും ഇത് സംബന്ധിച്ച് തെളിവ് വേണമെന്ന് കബില്‍ സിബല്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അമിത് ഷായുടെ പ്രതികരണം.
ഇതോടെ തെരഞ്ഞെടുപ്പില്‍ ബിജെപി ഉപയോഗിക്കാന്‍ പോകുന്ന പ്രചരണായുധമായി മാറുകയാണ് ബലാകോട്ട് ആക്രമണം. മോദി സര്‍ക്കാറിന് 250ഭീകരരെ ഉന്മൂലനം ചെയ്യാനായി എന്നാണ് അമിത് ഷാ പറഞ്ഞത്. നേരത്തെ മിന്നലാക്രമണത്തിന് തെളിവ് ചോദിച്ച കോണ്‍ഗ്രസ് വ്യോമാക്രമണത്തെയും സംശയിക്കുകയാണെന്ന് മോദി കുറ്റപ്പെടുത്തിയിരുന്നു.
സൈന്യത്തിന്റെ ആത്മവീര്യം നശിപ്പിക്കാനാണ് നീക്കം. സൈന്യത്തിനെതിരയല്ല, ഭീകരര്‍ക്കെതിരെയാണ് നിലപാടെടുക്കേണ്ടത്. ശത്രുക്കളെ സന്തോഷിപ്പിക്കുന്ന പ്രസ്താവനകള്‍ കോണ്‍ഗ്രസ് നിര്‍ത്തണം. ഇതൊന്നും ജനങ്ങള്‍ മറക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.