കോട്ടയത്ത് കാര്‍ പാഞ്ഞ് കയറി സഹോദരിമാർക്ക് ദാരുണാന്ത്യം

കോട്ടയത്ത് നിയന്ത്രണംവിട്ട കാര്‍ കാല്‍നട യാത്രക്കാര്‍ക്ക് മേല്‍ പാഞ്ഞ് കയറി സഹോദരിമാര്‍ക്ക് ദാരുണാന്ത്യം. പേരൂര്‍ സ്വദേശികളായ അനു(19), സഹോദരി നീനു (16) എന്നിവരാണ് മരിച്ചത്. ഇവരുടെ അമ്മ ലിജിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പട്ടിത്താനം മണര്‍കാട് ബൈപ്പാസില്‍ പേരൂര്‍ കണ്ടന്‍ചിറയ്ക്ക് സമീപത്താണ് അപകടമുണ്ടായത്. അമിതവേഗതയില്‍ എത്തിയ കാറാണ് പെണ്‍കുട്ടികളുടെ ജീവന്‍ എടുത്തത്.