മലയാളി യുവാക്കളെ ലക്ഷ്യമിട്ട് ന്യൂ ജെന്‍ മയക്കുമരുന്നു മാഫിയ

മലയാളി യുവാക്കളുടെ ഇടയില്‍ ന്യൂ ജെന്‍ മയക്കുമരുന്നുകള്‍ വ്യാപിക്കുന്നു. ഇത്തരത്തില്‍ ന്യൂജനറേഷന്‍ സിന്തറ്റിക് മയക്കുമരുന്നുകളുടെ വന്‍ ശേഖരവുമായി യുവാവിനെ എക്‌സൈസ് അറസ്റ്റുചെയ്തു. ചാവക്കാട് പാലയൂര്‍ സ്വദേശി നഹീമിനെ (22)യാണ് പിടികൂടിയത്. ഹാഷിഷ് ഓയില്‍ 140 ഗ്രാം, എല്‍ എസ് ഡി സ്റ്റാമ്പുകള്‍ നാലെണ്ണം, എംഡിഎംഎ പില്‍സ് മിഠായി ആറെണ്ണം, ബ്രൗണ്‍ഷുഗര്‍ മൂന്ന് ഗ്രാം എന്നിവ ഇയാളില്‍ നിന്ന് കണ്ടെത്തി.

കേരളത്തില്‍ ആദ്യമായിട്ടാണ് ഒരു യുവാവിന്റെ കയ്യില്‍നിന്നും ഇത്രയുമധികം വ്യത്യസ്തമായ സിന്തറ്റിക് മയക്കുമരുന്നുകള്‍ പിടികൂടുന്നതെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. തൃശ്ശൂരില്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സിന്തറ്റിക് മയക്കുമരുന്നുകളുടെ ഉപയോഗം വര്‍ധിച്ചു വരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ 10 ദിവസമായി എക്‌സൈസ് റേഞ്ച് സംഘം നിരീക്ഷണത്തിലായിരുന്നു. മുപ്പതോളം വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്തപ്പോഴാണ് ഇയാളെ കുറിച്ച് സൂചന ലഭിച്ചത്. 300000(മൂന്നു ലക്ഷം )രൂപയുടെ മയക്കുമരുന്നാണ് എക്സൈസ് സംഗം പിടികൂടിയത്.

ജില്ലയില്‍ മയക്കുമരുന്ന് വ്യാപകമായി വിതരണം നടക്കുന്നത് ചാവക്കാട് മേഖലയില്‍നിന്ന് ആണെന്ന സൂചനയാണ് ആദ്യം ലഭിച്ചത്. തൃശൂരിലെ പ്രമുഖ കോളജിലെ വിദ്യാര്‍ത്ഥിയാണെന്ന് ഇടനിലക്കാരനെന്നും പിന്നീടറിഞ്ഞു. ആവശ്യക്കാരെന്ന വ്യാജേന ഒരു പാര്‍ട്ടിയുണ്ട് അതിനായി സിന്തറ്റിക് മയക്കുമരുന്നുകള്‍ വേണമെന്ന് പറയുകയും കച്ചവടം ഉറപ്പിക്കുകയും ചെയ്തു. ഇതനുസരിച്ചാണ് നമീന്‍ മയക്കുമരുന്നുകളുമായി തൃശ്ശൂരില്‍ എത്തിയതും സാഹസികമായി പിടികൂടിയതും.

ഒരു ഗ്രാം ഹാഷിഷ് ഓയില്‍ 2500 രൂപ വീതവും ഒരു LSD ഫുള്‍ സ്റ്റാമ്പിന് 4000 രൂപ വീതവും, pil എന്നറിയപ്പെടുന്ന എംഡിഎംഎ മയക്കുമരുന്ന് മിഠായിക്ക് ഒന്നിനെ 2500 രൂപ വീതവും, ഒരു ഗ്രാമം ബ്രൗണ്‍ഷുഗര്‍ 4500 രൂപ വീതവും ആണ് പ്രതി ആവശ്യക്കാരില്‍ നിന്നും ഈടാക്കിയിരുന്നത്. ഗോവയില്‍ നിന്നും ആണ് സിന്തറ്റിക് ഡ്രസ്സുകള്‍ പ്രതി കേരളത്തിലേക്ക് കൊണ്ടുവന്നിരുന്നത്. മാസത്തില്‍ രണ്ടുതവണ ഗോവയില്‍ പോകുന്ന ഇയാള്‍ അവിടെയുള്ള അന്യ രാജ്യക്കാരായ മയക്കുമരുന്ന് ഇടപാടുകാരില്‍ നിന്നാണ് ഇത്തരത്തിലുള്ള മയക്കുമരുന്നുകള്‍ സംഘടിപ്പിച്ചിരുന്നതെന്നാണ് വിവരം.

കേരളത്തിലെ 17നും 21 വയസ്സിനുമിടയിലുള്ള വിദ്യാര്‍ത്ഥികള്‍ ഇത്തരത്തിലുള്ള സിന്തറ്റിക് മയക്കുമരുന്നുകളുടെ അടിമകളായി മാറുന്നു എന്നും പെണ്‍കുട്ടികള്‍ ഒരുപാട് പേര്‍ ഇപ്പോള്‍ ഇത്തരത്തില്‍ മയക്കുമരുന്നിന് അടിമകളായി കൊണ്ടിരിക്കുകയാണ് എന്നുള്ള ഞെട്ടിക്കുന്ന വിവരമാണ് പ്രതിയില്‍ നിന്നും എക്‌സൈസ് സംഘത്തിന് മനസിലാക്കാന്‍ കഴിഞ്ഞത്.