എറണാകുളം ജില്ല കോണ്‍ഗ്രസ് കൂട്ടായ്മ സൗദിയില്‍ രൂപീകരിച്ചു

റിയാദ്: ആസന്നമായ ലോക സഭ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി എറണാകുളം ജില്ലയിലെ എല്ലാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി ജില്ല കൂട്ടായ്മടെ രൂപീകരിച്ചു. വിഘടന, ഫാസിസ്റ്റു ശക്തികള്‍ക്കെതിരെ ശക്തമായ രീതിയില്‍ വരും തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്.

എല്ലാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെയും ഒന്നിച്ചണി നിരത്തി ശക്തി വര്‍ധിപ്പിക്കുകയും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കുകയും ചെയ്യേണ്ട ഒരു കാലഘട്ടത്തെയാണ് നേരിട്ടു കൊണ്ടിരിക്കുന്നത് എന്ന അഖിലേന്ത്യ പ്രസിഡന്റ് ശ്രീ രാഹുല്‍ ഗാന്ധിയുടെ വാക്കുകളുടെ പ്രചോദന പിന്തുടര്‍ച്ചയാകണം വരും കാല പ്രവര്‍ത്തനങ്ങള്‍ എന്ന് യോഗം വിലയിരുത്തി.

8/03/2019 ല്‍ അല്‍ മാസ് ഓഡിറ്റോറിയത്തില്‍ കൂടിയ മീറ്റിങ്ങില്‍ ശ്രീ: നാസര്‍ ആലുവ അധ്യക്ഷത വഹിച്ച യോഗത്തില്‍ അലി ആലുവ, ഡൊമനിക് സാവിയോ, വിബിന്‍ പിറവം, സലാം സി മിതിയന്‍, നൗഷാദ് ആലുവ, സലാം പെരുമ്പാവൂര്‍, പ്രവീണ്‍ ജോര്‍ജ്, അനീഷ് ജേക്കബ്, നസീര്‍ ആലുവ, റാഫി ആലുവ, നൗഷാദ് പള്ളത് റൈജോ സെബാസ്റ്റന്‍, റിജോ പെരുമ്പാവൂര്‍, ഷിബു കുന്നുകര, ഷാലി ആലുവ, റഹിം മൂപ്പന്‍ എന്നിവര്‍ അടങ്ങിയ 17 അംഗ കോഡിനേഷന്‍ കമ്മിറ്റിയെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തിരഞ്ഞെടുത്തു.

ലോക സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ മികച്ച വിജയത്തിനായുള്ള കാര്യങ്ങള്‍ പ്രവര്‍ത്തന മാതൃക എന്നിവ നടപ്പിലാക്കുകയും, വരും കാലങ്ങളില്‍ കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്തി കൊണ്ട് എറണാകുളം ജില്ലാ കോണ്‍ഗ്രസ്സ് കൂട്ടായ്മ വിപുലീകൃതമായ പ്രവര്‍ത്തങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും കോഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. വിപിന്‍ പിറവം സ്വാഗതവും അജീഷ് ചെറുവട്ടൂര്‍ നന്ദിയും പറഞ്ഞു.