മസൂദ് അസറിനെ പാക്കിസ്ഥാനിലേക്ക് അയച്ചത് ബിജെപി ’?; മോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി
പുല്‍വാമയില്‍ ഭീകരാക്രമണം നടത്തിയ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ഇന്ത്യന്‍ ജയിലില്‍ നിന്നും പാക്കിസ്ഥാന്‍ ജയിലിലേക്ക് അച്ചത് ബിജെപിയല്ലേ എന്ന് കോണ്ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി . കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച സമയമാണ് രാഹുല്‍ കടന്നാക്രമണം നടത്തിയത് .
കാണ്ഠഹാര്‍ വിമാന റാഞ്ചല്‍ കേസുമായി ബന്ധപ്പെട്ട് ജയിലിലടച്ച മസൂദ് അസറിനെ അന്നത്തെ ബിജെപി സര്‍ക്കാര്‍ ജയില്‍ മോചിതനാക്കിയ സംഭവത്തെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു രാഹുലിന്റെ വിമര്‍ശനം.
കാവല്‍ക്കാരനായ മോദിയെ അധിക്ഷേപിക്കാന്‍ അഴിമതിക്കാര്‍ മത്സരിക്കുകയാണെന്നും മോദിയെ ആക്ഷേപിച്ചാല്‍ വോട്ട് ലഭിക്കുമെന്നാണ് അവര്‍ കരുതുന്നതെന്നും പറഞ്ഞ് നേരത്തെ പ്രധാനമന്ത്രി പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചിരുന്നു. മുംബൈ ഭീകരാക്രമത്തെ തുടര്‍ന്ന് തിരിച്ചടിക്കാന്‍ സൈന്യം തയാറായിരുന്നെന്നും എന്നാല്‍ സര്‍ക്കാര്‍ അതിന് അനുവദിച്ചില്ലെന്നുയിരുന്നു മോദി ആരോപണം ഉണയിച്ചത്.