വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഓസ്ട്രിയ ലോക വനിതാദിനം ആഘോഷിച്ചു

ജോര്‍ജ് കക്കാട്ട്

വിയന്ന: ലോക വനിതാദിനമായ മാര്‍ച്ച് 8ന് ഓസ്ട്രിയയുടെ തലസ്ഥാനമായ വിയെന്നായിലെ ഏഴാമത് ജില്ലയിലെ എസ പി ഓ ഹാളില്‍ വച്ച് വിവിധയിനം കലാപരിപാടികളോടെ വേള്‍ഡ് മലയാളി ഫെഡറേഷന്‍ വനിതാഫോറം ആഘോഷിച്ചു. വിയന്ന ഭരണകക്ഷിയിലെ എസ പി ഓ സ്ത്രീ വക്താവ് മജിസ്റ്റര്‍ ആന്ദ്രിയ കാംപെല്‍ മുള്ളര്‍ മുഖ്യ അതിഥിയായിരുന്നു.

വൈകിട്ട് 7 മണിക്ക് പുല്‍വായില്‍ കൊല്ലപ്പെട്ട ധീര ജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് പരിപാടികള്‍ക്ക് തുടക്കമായി തുടര്‍ന്ന് ഡബ്ല്യു.എം.എഫ് ഗ്ലോബല്‍ വിമന്‍സ് ഫോറം കോര്‍ഡിനേറ്റര്‍ ബാംഗ്ലൂര്‍ ശ്രി വന്ദന ബിജേഷ് എല്ലാ ഡബ്ല്യു.എം.എഫ് വനിതകള്‍ക്കും വീഡിയോ സന്ദേശം നല്‍കി. പിന്നീട് ഡബ്ല്യു.എം.എഫ് ഓസ്ട്രിയ വിമന്‍സ് ഫോറം പ്രസിഡണ്ട് ബീന വെളിയത്തു സ്വാഗതമേകി സംസാരിച്ചു.

മജിസ്റ്റര്‍ ആന്ദ്രിയ കാംപെല്‍ മുള്ളര്‍ അധ്യക്ഷ പ്രസംഗത്തില്‍ സ്ത്രീകളുടെ അവകാശങ്ങളെ ക്കുറിച്ചു സംസാരിച്ചു. ബ്ലെസ്സി ബെന്നിയുടെ ഗാനാലാപനത്തിനുശേഷം ഡബ്ല്യു.എം.എഫ് ഓസ്ട്രിയന്‍ ജോയിന്റ് സെക്രട്ടറി മേഴ്സി കക്കാട്ട് വനിതാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും സ്ത്രീകള്‍ക്ക് വേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങളെക്കുറിച്ചും പ്രസംഗിച്ചു. പിന്നീട് ഡബ്ല്യു.എം.എഫ് ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ മജിസ്റ്റര്‍ വര്‍ഗീസ് പഞ്ഞിക്കാരന്‍ ആന്ദ്രിയ കാംപെല്‍ മുള്ളര്‍ക്കും ഡബ്ല്യു.എം.എഫ് ഓസ്ട്രിയ പ്രസിഡണ്ട് ടോമിച്ചന്‍ പരീക്കണ്ണില്‍ മേരി പള്ളിക്കുന്നേലിനും പൂച്ചെണ്ടുകള്‍ നല്‍കി ആദരിച്ചു. അതുപോലെ സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാ വനിതകള്‍ക്കും പൂച്ചെണ്ടുകള്‍ നല്‍കി കൊണ്ട് മേരി പള്ളിക്കുന്നേല്‍ ഒരു ഗാനമാലപിച്ചു.

പിന്നീട് ഡബ്ല്യു.എം.എഫ് യൂറോപ്പ് റീജിയണ്‍ കോര്‍ഡിനേറ്റര്‍ ശ്രി സാബു ചക്കാലക്കല്‍, ഡബ്ല്യു.എം.എഫ് യൂറോപ്പ് റീജിയണ്‍ സെക്രട്ടറി മാത്യു ചെറിയന്‍ കാലയില്‍, ഡബ്ല്യു.എം.എഫ് ഓസ്ട്രിയന്‍ സെക്രട്ടറി ശ്രി റെജി മേലാഴകത്തു ഡബ്ല്യു.എം.എഫ് പ്രസിഡണ്ട് ടോമിച്ചന്‍ പരീകണ്ണില്‍, സിറോഷ് പള്ളിക്കുന്നേല്‍ തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. അതിനുശേഷം ഡബ്ല്യു.എം.എഫ് വിമന്‍സ് ടീം (ബ്ലെസ്സി ബെന്നി, മേഴ്സി കക്കാട്ട്, ഷാന്റിമോള്‍ രാജന്‍, വെറോണിക്ക സോജി, ജാന്‍സി മേലഴകത്തു) പാടിയ അടിപൊളി സംഘഗാനം സദസ്സിന്റെ കയ്യടി വാങ്ങി.

തുടര്‍ന്ന് വിയെന്നയുടെ മലയാളി ഗായകന്‍ ശ്രി വിന്‍സന്റ് പയ്യപ്പിള്ളിയുടെ ഹിന്ദിഗാനത്തിനു ശേഷം ഡബ്ല്യു.എം.എഫ് ഓസ്ട്രിയന്‍ മീഡിയ കോര്‍ഡിനേറ്റര്‍ ജോര്‍ജ് കക്കാട്ട് രചനയും സംവിധാനവും ചെയ്ത പെണ്‍കരുത്ത് എന്ന ഫ്ളാഷ്‌മോബ് അഭിനയമികവോടെ മേഴ്സി കക്കാട്ട് വേദിയില്‍ അവതരിപ്പിച്ചു. പുറമെ ഡബ്ല്യു.എം.എഫ് യൂറോപ്പ് വിമന്‍സ് ഫോറം കോര്‍ഡിനേറ്റര്‍ നൈസി കണ്ണന്‍പാടം വുമണ്‍ പവറിനെക്കുറിച്ചു ഒരു ഇന്ററാക്ടീവ് ഗെയിം നടത്തുകയും വുമണ്‍ പവറിനെക്കുറിച്ചു സംസാരിക്കുകയും ചെയ്തു. വിജയികള്‍ക്ക് സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തും അത് നല്‍കി കൊണ്ടും ഡബ്ല്യു.എം.എഫ് ഗ്ലോബല്‍ ഇവന്റ് കോര്‍ഡിനേറ്റര്‍ ഘോഷ് അഞ്ചേരില്‍ ഒന്നാം സമ്മാനമായി മേഴ്സി കക്കാട്ട് & ജോര്‍ജ് ദമ്പതികള്‍ക്ക് നല്‍കി ആദരിച്ചു.

പിന്നീട് ഡബ്ല്യു.എം.എഫ് ഓസ്ട്രിയന്‍ ജോയിന്റ് സെക്രട്ടറി വെറോണിക്ക സോജി എല്ലാവര്‍ക്കും നന്ദി ആശംസിച്ചു. ഫോട്ടോ കൈകാര്യം ചെയ്ത ജോയല്‍ എറണാകേരി ആയിരുന്നു. പരിപാടി മോഡറേറ്റ് ചെയ്തത് ജാന്‍സി മേലഴകത്തുമാണ് എല്ലാവരും കൂടിചേര്‍ന്നൊരുക്കിയ ഡിന്നറോടെ സമ്മേളനം പിരിഞ്ഞു.