ലോകാത്ഭുതമായ പിസാ ഗോപുരം സ്ഥിതി ചെയ്യുന്ന പട്ടണത്തില്‍ ഡബ്ലിയു.എം.എഫിന് പുതിയ യുണിറ്റ്
ജെജി മാത്യു മാന്നാര്‍
പിസാ: ആഗോള മലയാളി പ്രവാസി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ (ഡബ്ലിയു.എം.എഫ്) മറ്റൊരു യുണിറ്റ് ഇറ്റലിയിലെ പിസായില്‍ തുടക്കമായി. ലോകാത്ഭുതങ്ങളില്‍ ഒന്നായി പരിഗണിക്കപ്പെടുന്ന പിസാ ഗോപുരത്തിന്റെ സമീപമുള്ള ദുമോ റസ്റ്ററന്റില്‍ കൂടിയ സമ്മേളനത്തില്‍ ഡബ്ലിയു.എം.എഫ് ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍ അധ്യക്ഷനായിരുന്നു. ഇറ്റലി കോഓര്‍ഡിനേറ്റര്‍ ലിജോ ജോസഫ് കല്ലൂപാറയിലും സന്നിഹിതനായിരുന്നു.
ഔപചാരിക സമ്മേളനത്തിനുശേഷം സംഘടനയുടെ യുണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു. ബിജു തോമസ് പുരയിടത്തില്‍ പ്രസിഡന്റായും, സജി കുഞ്ഞുഞ്ഞ്, ട്രീസ ബെന്നി എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും തിരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിയായി ബിജു തച്ചേരില്‍ തിരഞ്ഞെടുക്കപ്പെട്ടു. ട്രെഷറര്‍ ജോജി സാമുവേല്‍. ജോമറ്റ് മാത്യു (ജോയിന്റ് സെക്രട്ടറി) ഷൈനി ജോസഫ് (ചാരിറ്റി കോഓര്‍ഡിനേറ്റര്‍), ജാന്‍സി ജോമറ്റ് (വിമന്‍സ് ഫോറം) എന്നിവരെയും തിരഞ്ഞെടുത്തു.
എക്‌സിക്യൂട്ടീവ് അംഗങ്ങളായി ബെന്നി തോമസ്, ജോമിന്‍ ജോസഫ്, ബിനോയ് അഗസ്റ്റിന്‍, അനൂപ് ചാക്കോ, ജോമോന്‍ ജോസ് എന്നിവരും നിയമിതനായി. ഫാ. റെജി ജോസഫും, ഏലിയാമ്മ പുരയിടത്തിലുമാണ് യൂണിറ്റിന്റെ രക്ഷാധികാരികള്‍.
28 മാസം കൊണ്ട് 100 രാജ്യങ്ങളില്‍ പ്രാതിനിധ്യം നേടുന്ന ലോകത്തിലെ ആദ്യ ആഗോള മലയാളി ശൃംഖലയാണ് ഡബ്ല്യു.എം.എഫ്. അതേസമയം സംഘടനയുടെ 124-മത്തെ സാന്നിധ്യമായി ഇറ്റലിയിലെ പിസായില്‍ ആരംഭിച്ച യുണിറ്റ് മാറി.