യൂ ട്യൂബ് വീഡിയോ കണ്ട് പ്രസവിക്കാന്‍ ശ്രമിച്ച യുവതിക്ക് ദാരുണമായ മരണം
യുട്യൂബില്‍ പ്രസവത്തെ കുറിച്ചുള്ള വീഡിയോകള്‍ കണ്ട് വാടക വീട്ടില്‍ ഒറ്റയ്ക്ക് പ്രസവിക്കാന്‍ ശ്രമിച്ച അവിവാഹിതയായ യുവതി മരിച്ചു. ഉത്തര്‍ പ്രദേശിലെ ബിലാന്ദര്‍പൂരിലാണ് ദാരുണമായ ഈ സംഭവം അരങ്ങേറിയത്. ബഹ്‌റെയിച്ച് സ്വദേശിയായ യുവതിയാണ് മരിച്ചത്. യുവതിയുടെ മുറിയില്‍ നിന്ന് രക്തം ഒഴുകി വരുന്നത് കണ്ടതിനെ തുടര്‍ന്ന് അധികൃതര്‍ പോലീസിനെ അറിയിക്കുകയായിരുന്നു.
പോലീസ് എത്തിയപ്പോള്‍ യുവതിയും കുഞ്ഞും രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൊബൈല്‍ ഫോണില്‍ പ്രസവത്തിന്റെ വീഡിയോ കണ്ടാണ് യുവതി പ്രസവത്തിന് തയ്യാറെടുത്തതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി ഗൊരഖ്പൂരില്‍ താമസിച്ച് മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുകയായിരുന്നു യുവതി. കുട്ടിയുടെ കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല.