സോളാര്‍ ; കോൺഗ്രസ് എംഎൽഎമാർക്കെതിരെ ലൈംഗിക പീഡനക്കേസ്
സോളാര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ ലൈംഗിക പീഡനക്കേസ്. ഹൈബി ഈടന്‍, അടൂര്‍ പ്രകാശ്, എപി അനില്‍ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് നല്‍കിയിരിക്കുന്നുണ്ട്. ക്രൈംബ്രാഞ്ചാണ് കേസെടുത്തിരിക്കുന്നത്. ഇത് സംബന്ധിച്ച എഫ്ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചു. നേരത്തെയുള്ള ആരോപണങ്ങളുടെ തുടര്‍ച്ച തന്നെയാണ് കേസ്. സോളാര്‍ വ്യവസായം തുടങ്ങുന്നതിന് ജനപ്രതിനിധികള്‍ ന്നെ നിലയില്‍ സഹായ വാഗ്ദാനം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുകയുമായിരുന്നുവെന്ന് സരിത നല്‍കിയ പരാതിയില്‍ പറയുന്നു.
നേരത്തെ നല്‍കിയ പീഡന പരാതിയില്‍ സാഹചര്യ തെളിവുകളും മറ്റും ചൂണ്ടിക്കാണിച്ച് മുമ്പുണ്ടായിരുന്ന പരാതികള്‍ പരിഗണിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് നിലവില്‍ ഹൈബി ഈഡനടക്കമുള്ള ജനപ്രതിനിധികള്‍ക്കെതിരെ കേസ് നല്‍കിയിരിക്കുന്നത്.
2013ലാണ് സോളാര്‍ കേസ്. ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊല്യൂഷന്‍സ് എന്ന കമ്പനിയുടെ പേരില്‍ വ്യവസായിയെ പരിചയപ്പെട്ട ഇരുവരും സോളാര്‍ പാനലും കാറ്റാടി യന്ത്രവും സ്ഥാപിച്ച് വിതരണാവകാശം നല്‍കാമെന്ന് കാണിച്ച് വ്യവസായിയെ പറ്റിക്കുകയായിരുന്നു. 1.05കോടിയാണ് ഇരുവരും തട്ടിയെടുത്തത്. ഹൈബി ഈഡനെതിരെ ബലാല്‍സംഗത്തിനാണ് കേസ്, അടൂര്‍ പ്രകാശിനും, എ.പി.അനില്‍കുമാറിനുമെതിരെ സ്ത്രീത്വ അപമാനിക്കല്‍, പ്രകൃതി വിരുദ്ധ ലൈഗിക പീഡനം എന്നിവയാണ് ചുമത്തിയിരിക്കുന്നത്.
ഇവര്‍ നല്‍കിയ പരാതിയില്‍ ഉമ്മന്‍ ചാണ്ടിക്കും, കെ.സി വേണുഗോപാലിനുമെതിരെ ബാലാല്‍സംഗത്തിന് നേരത്തെ കേസെടുത്തിരുന്നു. മറ്റ് നേതാക്കള്‍ക്കെതിരെ കേടെുക്കാന്‍ കഴിയുമോയെന്ന് ക്രൈം ബ്രാഞ്ച് അന്നുതന്നെ നിയമപദേശം ചോദിച്ചിരുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും മറ്റ് ചില അഭിഭാഷകരും കേസെടുക്കാമെന്ന് നല്‍കിയ നിയമോപദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കേസെടുത്തെതന്നാണ് ഉന്നത പൊലീസ് വൃത്തങ്ങള്‍ വ്യക്തമാകുന്നത്.