അഞ്ച് വര്‍ഷത്തിനുള്ളില്‍ മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെ്യതത് 14,034 കര്‍ഷകര്‍

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ മഹാരാഷ്ട്രയില്‍ ആത്മഹത്യ ച്യെതത് 14,034 കര്‍ഷകര്‍. 2017 ജൂണ്‍ 27 ന് കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയതിന് പിന്നാലെ 4500 പേര്‍ ജീവിതം അവസാനിപ്പിച്ചത്. 89 ലക്ഷം കര്‍ഷകര്‍ക്ക് ആശ്വാസം പകര്‍ന്ന് 34,022 കോടിയുടെ കാര്‍ഷിക കടാശ്വാസമാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് 2017 ല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ കാര്‍ഷിക കടാശ്വാസവും കര്‍ഷകരെ സഹായിച്ചില്ലെന്ന് അര്‍ത്ഥം.

അഞ്ചുവര്‍ഷത്തിനുള്ളിലെ കര്‍ഷകരുടെ ആത്മഹത്യയുടെ കണക്കുകള്‍ എടുത്താല്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയതിന് പിന്നാലെയാണ് 32 ശതമാനം കര്‍ഷകര്‍ ആത്മഹത്യ ചെയ്തത്. വിവരാവകാശ നിയപ്രകാരമുള്ള രേഖകളിലാണ് ഇക്കാര്യം ഉള്ളത്.

രേഖകള്‍ പ്രകാരം 2017 ജൂണ്‍ മുതല്‍ 2017 ഡിസംബര്‍ വരെയുള്ള കാലത്ത് 1755 കര്‍ഷകര്‍ ആത്മഹത്യ ച്യെതു. 2018 ല്‍ ആകെട്ട 2,761 കര്‍ഷകര്‍ ആത്മഹത്യ ച്യെതു. അതായത് ഒരു ദിവസം എട്ടുപേര്‍ ആത്മഹത്യ ചെയ്തതെന്നാണ് കണക്കുകള്‍.ദേശീയ മനുഷ്യാവകാശ കമ്മീഷന് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരം 2011 ജനുവരി മുതല്‍ 2014 ഡിസംബര്‍ വരെയുള്ള കാലത്ത് 6,268 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. 2015 മുതല്‍ 2018 വരെയുള്ള കാലത്ത് ഇത് വര്‍ധിച്ചു. 11,995 ആയാണ് വര്‍ധിച്ചത്.