ഫാ. യോഹന്നാന്‍ ജോര്‍ജ് സില്‍വര്‍ ജൂബിലി ആഘോഷനിറവില്‍
ജെജി മാത്യു മാന്നാര്‍
റോം: ഇറ്റലിയില്‍ പഠിക്കുകയും സേവനം അനുഷ്ഠിക്കുകയും ചെയ്യുന്ന ഫാ യോഹന്നാന്‍ ജോര്‍ജ്ജിന്റെ പൗരോഹിത്യത്തിന്റെ സില്‍വര്‍ ജൂബിലി റോമില്‍ ആഘോഷിച്ചു. റോമിലെ സാന്‍ പൗളോ കോളേജില്‍ നടന്ന വിശുദ്ധകുര്‍ബാനയില്‍ നിരവധി പേര്‍ പങ്കെടുത്തു.
ഫാ. യോഹന്നാന്‍ ദൈവശാസ്ത്രത്തില്‍ ലൈസന്‍സിഷേറ്റ് എടുക്കുവാനാണു റോമില്‍ എത്തിയത്. ഉപരി പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം റോമിനു പുറത്ത് ഇടവകയില്‍ സേവനമനുഷ്ഠിക്കുകയും അതോടൊപ്പം തുടര്‍ വിദ്യാഭ്യാസവും മുന്നോട്ട് കൊണ്ടുപോകുന്നു. അനുമോദനസമ്മേളനത്തില്‍ ഫാ. ബോസ്‌കോ അദ്ദേഹത്തിന്റെ സേവനങ്ങളെക്കുറിച്ച് സംസാരിക്കുകയും ആശംസകള്‍ നേരുകയും ചെയ്തു.
കൊല്ലം രൂപതയില്‍ മുക്കാട് ഹോളിഫാമിലി ഇടവകയില്‍ ജോര്‍ജ് അഗസ്റ്റിന്‍ കണ്ടത്തില്‍ സാറാ ജോര്‍ജ്ജിനെ മകനായ ഫാ. യോഹന്നാന്‍ ജോര്‍ജ് 1980 കൊല്ലം മൈനര്‍ സെമിനാരിയില്‍ വൈദിക വിദ്യാര്‍ത്ഥിയായി. പ്രാഥമിക പഠനത്തിനു ശേഷം ആലുവായില്‍ ദൈവശാസ്ത്രത്തില്‍ പഠനം പൂര്‍ത്തിയാക്കി 1994 ഏപ്രില്‍ 20 വൈദികപട്ടം സ്വീകരിച്ചു. കുമ്പളം, മൊതക്കര ഇടവകയില്‍ വികാരിയായും സേവനം അനുഷ്ഠിച്ചു. കൊല്ലം ട്രിനിറ്റി സ്‌കൂളിലും അധ്യാപകനായി സേവനമനുഷ്ഠിച്ചട്ടുണ്ട്. വെള്ളിമണ്‍ ഇടവകയില്‍ സേവനമനുഷ്ഠിക്കുന്നതോടൊപ്പം ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പ്രിന്‍സിപ്പലായും ജോലി ചെയ്തിട്ടുണ്ട്.
ആഘോഷങ്ങളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഫാ. യോഹന്നാന്‍ ജോര്‍ജ് നന്ദി പ്രകാശിപ്പിച്ചു.