സിസ്റ്റര്‍ ലിസി വടക്കേലിന്റെ ആരോപണങ്ങള്‍ തള്ളി എഫ്‌സിസി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സി. അല്‍ഫോന്‍സ
മരുന്നും ഭക്ഷണവും നല്‍കുന്നില്ലെന്ന സിസ്റ്റര്‍ ലിസി വടക്കേലിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് എഫ്‌സിസി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സി. അല്‍ഫോന്‍സ പറഞ്ഞു. സഭയ്ക്കെതിരെയും, എഫ്.സി.സി സഭാസമൂഹത്തിനെതിരെയും ഏഷ്യാനെറ്റ് ന്യൂസ് എക്‌സ്‌ക്ലുസിവ്, മാതൃഭൂമി ദിനപത്രം തുടങ്ങിയ മാധ്യമങ്ങളിലൂടെ സി. ലിസി നടത്തിയത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും, അതിന്റെ വെളിച്ചത്തിലാണ് സത്യം അറിയിക്കാന്‍ വാര്‍ത്താക്കുറിപ്പ് നല്‍കുന്നതെന്ന് എഫ്.സി.സി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ അറിയിച്ചു.
മറ്റ് സന്യാസികള്‍ക്ക് നല്‍കുന്ന എല്ലാ സൗകര്യങ്ങളും സി. ലിസിയ്ക്കും നല്‍കുന്നുണ്ട്.ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസില്‍ മൊഴി നല്‍കുന്നതില്‍ നിന്ന് സിസ്റ്റര്‍ ലിസി വടക്കേലിനെ വിലക്കിയിട്ടില്ലന്നു സി. അല്‍ഫോന്‍സ പറഞ്ഞു.
ലിസിക്ക് ഇപ്പോള്‍ ആവശ്യം ചികിത്സയും പരിചരണവും വിശ്രമവും. ഇത് നല്കാന്‍ എഫ്.സി.സി. വിജയവാഡ പ്രോവിന്‍സ് ഒരുക്കമാണ്. ഇനി വിജയവാഡയിലേക്ക് പോവുകയാണ് സിസ്റ്റര്‍ ലിസി വടക്കേല്‍ ചെയ്യേണ്ടതെന്നും എഫ്.സി.സി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.