ഒമാനില്‍ വേള്‍ഡ് മലയാളി ഫെഡറേഷന് പുതിയ യുണിറ്റ്: ഡോ. ജെ രത്‌നകുമാര്‍ പ്രസിഡന്റ്

മസ്‌കറ്റ്: ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി ശൃഖലയായ വേള്‍ഡ് മലയാളി ഫെഡറേഷന് (ഡബ്ലിയു.എം.എഫ്) ഒമാനില്‍ പുതിയ പ്രൊവിന്‍സ്. ഇതോടെ സംഘടനയ്ക്ക് 102 രാജ്യങ്ങളില്‍ യൂണിറ്റുകളും 125 സ്ഥലങ്ങളില്‍ പ്രതിനിധ്യവുമായി.

ഡബ്ലിയു.എം.എഫ് ഒമാന്‍ പ്രസിഡന്റായി ഡോ. ജെ രത്‌നകുമാര്‍ തിരഞ്ഞെടുക്കപ്പെട്ടു. മുഹമ്മദ് വാണിമേല്‍, സുനില്‍ കുമാര്‍ എന്നിവര്‍ യഥാക്രമം ജനറല്‍ സെക്രട്ടറിയും ട്രഷററുമായി തിരഞ്ഞെടുക്കപ്പെട്ടു. സപ്ന ജോര്‍ജ്ജാണ് കോഓര്‍ഡിനേറ്റര്‍.

ജോസഫ് വലിയവീട്ടില്‍, എസ്. എന്‍. ഗോപകുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), ഉല്ലാസ് ചേരിയന്‍, മധുമതി നന്ദകിഷോര്‍ (ജോയിന്റ് സെക്രട്ടറിമാര്‍), രമ്യാ ഡെന്‍സില്‍, സിന്ധു സുരേഷ്, സുധ ഗോപകുമാര്‍ (വനിതാ ഫോറം കോഓര്‍ഡിനേറ്റര്‍മാര്‍), സതീഷ് നൂറനാട് സുധ രാധിക (മീഡിയ കോര്‍ഡിനേറ്റര്‍മാര്‍) എന്നിവരെയും നിയമിച്ചു.

ചാരിറ്റി കോര്‍ഡിനേറ്റര്‍മാരായി സരസ്വതി മനോജ് (മസ്‌കറ്റ്), ജേക്കബ്. (സലാല), മുജീബ് റഹ്മാന്‍ (മുസന്ദം) എന്നിവരെയും തിരഞ്ഞെടുത്തു. ആമിര്‍ നടുവണ്ണൂര്‍, താജുദ്ദീന്‍ കല്യാശേരി എന്നിവര്‍ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍മാരായി. ഉപദേശക സമിതിയിലേക്ക് ഉദയന്‍ മൂടാടി, തയ്യില്‍ ഹബീബ് എന്നിവര്‍ നിയമിതനായി. എക്‌സിക്യുട്ടീവ് മെമ്പര്‍മാര്‍: അമീര്‍ കവനൂര്‍, ബിജു മാത്യു(ജോബ്), നിഷാദ് എം പി, രേഖ പ്രേം.