നിര്‍മ്മാതാവിനെ വീട്ടില്‍ കയറി ആക്രമിച്ച സംഭവം ; റോഷന്‍ ആന്‍ഡ്രൂസിന് വിലക്ക്

നിര്‍മ്മാതാവിനെ വീട്ടില്‍ കയറി ആക്രമിച്ച സംഭവത്തില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന് നിര്‍മ്മാതാക്കളുടെ സംഘടനയില്‍ നിന്ന് വിലക്ക്. റോഷന്റെ സിനിമകള്‍ ചെയ്യുന്ന നിര്‍മ്മാതാക്കള്‍ സംഘടനയുമായി ബന്ധപ്പെടണമെന്നാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം. നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയുടെ പരാതിയിലാണ് നടപടി. റോഷന്‍ ആന്‍ഡ്രൂസ് ഗുണ്ടകളേയും കൂട്ടി എത്തി വീട്ടില്‍ കയറി ആക്രമിച്ചെന്ന് ആക്രമിച്ചെന്ന് കാണിച്ച് ആല്‍വിന്‍ ആന്റണി പരാതി നല്‍കിയിരുന്നു.

ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി 12മണിയോടെയാണ് വീടിന് നേരെ ആക്രമണം ഉണ്ടായതെന്നാണ് ആല്‍വിന്‍ ആന്റണി ആരോപിക്കുന്നത്. തന്റെ മകളേയും റോഷന്‍ ആന്‍ഡ്രൂസ് വെറുതേ വിട്ടില്ലെന്നാണ് ആല്‍വിന്‍ ആന്റണിയുടെ പരാതി.

ആല്‍വിന്റെ മകന്‍ ആല്‍വിന്‍ ജോണ്‍ ആന്റണി റോഷന്‍ ആന്‍ഡ്രൂസിന്റെ അസിസ്റ്റന്റായിരുന്നു. എന്നാല്‍ മയക്കുമരുന്നിന് അടിമയായതിനാല്‍ ഇയാളെ പുറത്താക്കിയെന്നുമാണ് റോഷന്‍ പറയുന്നത്. ഇതിന്റെ പ്രതികാരമെന്നോണം തന്നെ കുറിച്ച് അപവാദ പ്രചരണം നടത്തി ഇത് ചോദിക്കാന്‍ ചെന്നപ്പോള്‍ തന്നെയും സുഹൃത്തിനേയും മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് റോഷന്‍ ആന്‍ഡ്രൂസ് പറയുന്നത്.