പ്രവാസികളിലെ ഹൃദയ ആരോഗ്യം: ബോധ വത്കരണ ത്തിന്നായി വാക്കത്തോണ്‍ സംഘടിപ്പിച്ചു

അബുദാബി: ഹൃദയാരോഗ്യ സംരക്ഷണത്തില്‍ വ്യായാമത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പൊതു ജന ബോധവല്‍ ക്കരണം ലക്ഷ്യമാക്കി അല്‍ഐന്‍ ബുര്‍ജീല്‍ റോയല്‍ ആശുപത്രി യും വി. പി. എസ്. ഹെല്‍ത്ത് കെയറും അല്‍ഐന്‍ പൊലീസ്, അല്‍ ഐന്‍ നഗരസഭ എഫ്. സി. ക്ലബ്ബ്, എന്നിവയുടെ സഹകരണത്തോടെ അല്‍ ജഹ്ലി പാര്‍ക്കില്‍ വാക്കത്തോണ്‍ സംഘടിപ്പിച്ചു.

യു. എ. ഇ. സര്‍ക്കാറിന്റെ സഹിഷ്ണുതാ വര്‍ഷ ആചരണത്തിന്റെ ഭാഗമായി ഒരുക്കിയ വാക്കത്തോണില്‍ മുന്നൂറോളം പേര്‍ സംബന്ധിച്ചു. അല്‍ഐന്‍ എഫ്. സി. ഫാന്‍സ് അസോസ്സിയേഷന്‍ മാനേജര്‍ അഹ്മദ് അല്‍ കഅബി, വാക്കത്തോണ്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.

ഏറ്റവും നല്ലൊരു വ്യായാമമാണ് നടത്തം. പതി വായുള്ള നടത്തം ശരീരത്തെ ഊര്‍ജ്ജ സ്വലമാക്കു കയും ആരോഗ്യത്തോടെ ഇരിക്കാന്‍ സഹായിക്കുകയും ചെയ്യും. ശാരീരികവും, മാനസികവും, വൈകാരികവുമായ ആരോഗ്യം നേടാന്‍ നടത്തം സഹായിക്കും എന്ന് വി. പി. എസ്. അല്‍ ഐന്‍ റീജിയണല്‍ ഡയറക്ടര്‍ ഡോക്ടര്‍ അരുണ്‍ മേനോന്‍ വ്യക്തമാക്കി.

ഒരു മാസം നീണ്ടു നില്‍ക്കുന്ന ക്യാമ്പയിന്റെ ഭാഗ മായി അല്‍ഐനിലെ വിവിധ കമ്പനി ജീവന ക്കാരുടെ ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്തും എന്നും അധികൃതര്‍ അറിയിച്ചു.

മാനസിക സമ്മര്‍ദ്ദം നേരിടുന്നവരാണ് പ്രവാസി കളില്‍ കൂടുതല്‍ പേരും. രാവിലെയോ വൈകു ന്നേരമോ ദിവസവും നടക്കുന്നത് മാനസിക സമ്മര്‍ദ്ദം കുറക്കാന്‍ സഹായിക്കും. മാത്രമല്ല ശരീരത്തിലെ ഇന്‍സുലിന്റെ ശരിയായ ഉപ യോഗം, പഞ്ചസാരയുടെ അളവ് അനുയോജ്യ മായ നിലയിലാക്കുവാന്‍ ഇത് സഹായിക്കും. സ്ത്രീകള്‍ക്ക് ഗര്‍ഭകാലത്ത് അനുഭവപ്പെടുന്ന തളര്‍ച്ചയും ക്ഷീണവും മറ്റ് പ്രശ്നങ്ങളും കുറ ക്കാന്‍ നടത്തം കൊണ്ട് സാധിക്കും. പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുവാനും തുമ്മല്‍, ജലദോഷം എന്നിവ വരാതി രിക്കാനും നടത്തം വളരെ ഗുണം ചെയ്യും എന്നും ഡോക്ടര്‍ അരുണ്‍ മേനോന്‍ പറഞ്ഞു.

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി