കാലടിയില്‍ സൂര്യാഘാതത്തെ തുടര്‍ന്ന്‍ യുവതി മരിച്ചു

സൂര്യാഘാതത്തെ തുടര്‍ന്ന് കാലടി ടൗണില്‍ യുവതി കുഴഞ്ഞ് വീണ് മരിച്ചു. പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടിലാണ് സൂര്യാഘാതമാണ് മരണകാരണം എന്ന് വ്യക്തമായത്. നായത്തോട് വെളിയത്തു കുടി സുഭാഷിന്റെ ഭാര്യ അനില (42) വ്യാഴാഴ്ച്ച കാലടി മാര്‍ക്കറ്റിന് സമീപം വൈകീട്ട് 5ന് കുഴഞ്ഞ് വീണ് മരിച്ചത്.

താലൂക്ക് ആശുപത്രിയില്‍ ഡോ: അഭിജിത്ത് ദാസിന്റെ നേതൃത്വത്തില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ സൂര്യാഘാതത്തെ തുടര്‍ന്നാണ് മരണകാരണം എന്ന് വ്യക്തമായി. ദേഹത്ത് സൂര്യാഘാതമേറ്റ് പൊള്ളലേറ്റതിന്റെ കുമിളകളുണ്ട്. ശരീരത്തില്‍ നിര്‍ജലീകരണവും സംഭവിച്ചിട്ടുണ്ട്. ചെത്തിക്കോട് അഗ്രികള്‍ച്ചറല്‍ നേഴ്‌സറിയിലാണ് അനിലക്ക് ജോലി.അമ്മയ്ക്ക് മരുന്ന് വാങ്ങാനായി കാലടിയില്‍ പോയതാണ്. അഞ്ജന, അഞ്ജിത എന്നിവരാണ് മക്കള്‍.