അലിക്ക് ഇറ്റലിയ്ക്ക് നവനേതൃത്വം: ജെയിംസ് മാവേലി പുതിയ പ്രസിഡന്റ്

ജെജി മാത്യു മാന്നാര്‍

റോം: ഇറ്റലിയിലെ പ്രമുഖ മലയാളി സംഘടനായ അലിക്ക് ഇറ്റലിയ്ക്ക് പുതിയ ഭാരവാഹികള്‍. ജെയിംസ് മാവേലി പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി വെട്ടിയാടന്‍ (ജനറല്‍ സെക്രട്ടറി), ഫെബി സെബാന്‍ (ട്രെഷറര്‍), ബോബന്‍ തിരുവനന്തപുരം (ജോയിന്റ് സെക്രട്ടറി), ടിന്റോ ജോയി (വൈസ് പ്രസിഡന്റ്) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

ഷൈന്‍ റോബര്‍ട്ട് ലോപ്പസ്, ഗോപകുമാര്‍, സുരേഷ് മുള്ളംകുഴി, എബിന്‍ പള്ളിക്കാടന്‍ എന്നിവര്‍ കൗണ്‍സിലര്‍മാരായി നിയമിതരായി. ഓഡിറ്റര്‍മാരായി ജോര്‍ജ് റപ്പായി, മാത്യൂസ് എന്നിവരെയും തിരഞ്ഞെടുത്തു.

പഴയ ഭാരവാഹികള്‍ ഉത്തരവാദിത്വങ്ങള്‍ തിരഞ്ഞെടുത്ത പുതിയ കമ്മിറ്റിയെ ഏല്പിക്കുകയും, കണക്കുകള്‍ അവതരിപ്പിക്കുകയും ചെയ്തു. പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ നേര്‍ന്നും ഭക്ഷണത്തോടെയും തിരഞ്ഞെടുപ്പ് യോഗം അവസാനിച്ചു.