രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം: റിയാദ് എറണാകുളം ജില്ലാ കോണ്‍ഗ്രസ്സ് കൂട്ടായ്മ സ്വാഗതം ചെയ്തു

റിയാദ്: ഒരു രാജ്യം മുഴുവനും ഒരു നേതാവിനായി കാത്തിരിക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് മത്സരിക്കാനുള്ള തീരുമാനത്തെ റിയാദ് എറണാകുളം ജില്ലാ കോണ്‍ഗ്രസ്സ് കൂട്ടായ്മ സ്വാഗതം ചെയ്തു. ആനന്ദം പ്രകടിപ്പിച്ചും മധുരം നല്‍കിയുമാണ് പ്രവര്‍ത്തകര്‍ ഒത്തു ചേര്‍ന്നത് ഊഹാപോഹങ്ങള്‍ക്കൊടുവില്‍ അണികളില്‍ ആവേശം ഉണര്‍ത്തി രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നു.

വര്‍ഗീയ ഫാസിസ്റ്റു ഭരണത്തിനും, കൊലപാതക രാഷ്ട്രീയത്തിനും എതിരെയായിരിക്കും രാഹുല്‍ ഗാന്ധിയുടെ മത്സരം. ഗാന്ധി കുടുംബത്തില്‍ നിന്നൊരാള്‍ കേരളത്തില്‍ മത്സരിക്കുന്നത് ആദ്യമാണ് എന്നത് കൊണ്ട് തന്നെ അണികളില്‍ വലിയ ആവേശമാണ് ഉള്ളത് എന്നും, മതേതര ഭാരതത്തിന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഭരണം വരേണ്ടത് അനിവാര്യമാണ് എന്നും തന്റെ ആമുഖ പ്രസംഗത്തില്‍ റിജോ പെരുമ്പാവൂര്‍ പറഞ്ഞു.

31/03/2019 ഞായറാഴ്ച വൈകീട്ട് അല്‍മാസില്‍ ഓഡിറ്റോറിയത്തില്‍ കൂടിയ യോഗത്തില്‍ പ്രവീണ്‍ വല്ലം അധ്യക്ഷത വഹിച്ചു. അലി ആലുവ, അനീഷ് തിരുവാങ്കുളം, സലാം പെരുമ്പാവൂര്‍, നൗഷാദ് ആലുവ, റൈജോ അങ്കമാലി, റാഫി ആലുവ, സലാഹുദിന്‍ കുപ്പളത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.