രാഖി അഴിക്കാത്തതിന്‍റെ പേരില്‍ കലോല്‍സവത്തിന് എത്തിയ മൃദംഗം കലാകാരന് എസ് എഫ് ഐക്കാരുടെ മര്‍ദ്ദനം
കേരള സര്‍വകലാശാല യുവജനോത്സവത്തില്‍ ഓട്ടന്‍ തുള്ളലിന് മൃദംഗം വായിക്കാനെത്തിയ രാജീവ് സോനയെന്ന കലാമണ്ഡലം രാജീവിനാണ് രാഖി ധരിച്ചതിന്റെ പേരില്‍ വിദ്യാര്‍ഥികളുടെ മര്‍ദ്ദനമേറ്റത്. തൃശൂര്‍ ചെറുതുരുത്തി തൊയക്കാട്ട് സ്വദേശിയാണ് ഇയാള്‍.
കേരള സര്‍വകലാശാല യുവജനോത്സവം നടക്കുന്ന തിരുവനന്തപുരം കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാംപസിലാണ് സംഭവം. മത്സരം ആരംഭിക്കുന്നതിനു മുന്‍പുള്ള ഇടവേളയില്‍ വേദിക്ക് പിന്നിലിരിക്കുമ്പോള്‍ ഒരാള്‍ അടുത്തെത്തി രാഖി അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടു. കൃത്യമായ കാരണം പറയാതെ അഴിക്കില്ലെന്നായിരുന്നു രാജീവിന്റെ മറുപടി. പിന്നാലെ ഒരു സംഘം വിദ്യാര്‍ഥികളെത്തി ഷര്‍ട്ടില്‍ കുത്തിപ്പിടിച്ചു വലിച്ചുമാറ്റി നിര്‍ത്തി രാഖി അഴിക്കാന്‍ ആവശ്യപ്പെട്ടു. സമ്മതിക്കാതെ വന്നപ്പോള്‍ മര്‍ദനം തുടങ്ങി. കണ്ണിനു മുകളിലും പുറത്തുമെല്ലാം അടിയേറ്റു. അടിയ്ക്കിടെ ഒരാള്‍ രാഖി അഴിച്ചെടുക്കുകയും ചെയ്തു.
താന്‍ മൃദംഗം വായിക്കാതിരുന്നാല്‍ കലോത്സവത്തില്‍ ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കാനിരുന്ന കുട്ടിക്ക് പങ്കെടുക്കാന്‍ കഴിയില്ലെന്ന് മനസ്സിലായ രാജീവ് മൃദംഗം വായിച്ച് മുഴുമിപ്പിച്ചിട്ടാണ് മടങ്ങിയത്. എസ് എഫ് ഐ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളാണ് മര്‍ദിചത് എന്ന് ദ്രിക്‌സാക്ഷികള്‍ പറയുന്നു. രാജീവ് മൃദംഗം വായിച്ച കുട്ടിക്ക് മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു.