വിയന്നയിലെ സീറോ മലബാര്‍ കത്തോലിക്കാ സമൂഹത്തിന്റെ വാര്‍ഷിക ഇടവക ധ്യാനം ഏപ്രില്‍ 10 മുതല്‍
വിയന്ന: സീറോ മലബാര്‍ കത്തോലിക്കാ ഇടവകയിലെ വാര്‍ഷിക ധ്യാനം ഏപ്രില്‍ 10 മുതല്‍ 13 വരെ നാല് ദിവസങ്ങളിലായി നടക്കും. ഏപ്രില്‍ 13ന് വൈകുന്നേരം നടത്തുന്ന ആരാധനയോടുകൂടി ധ്യാനം സമാപിക്കും.
വിന്‍സെന്‍ഷ്യന്‍ സഭയുടെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. മാത്യു കക്കാട്ടുപിള്ളില്‍ വി.സി ധ്യാനത്തിന് നേതൃത്വം നല്‍കും.
ധ്യാനസമയം:
ഏപ്രില്‍ 10 (ബുധന്‍): രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ
ഏപ്രില്‍ 11 (വ്യാഴം): രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ
ഏപ്രില്‍ 12 (വെള്ളി): രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ
ഏപ്രില്‍ 13 (ശനി): രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ
സ്ഥലം: Pfarre am Schöpfwerk Lichtensterngasse 4, 1120 Vienna
എല്ലാ മലയാളികളേയും വാര്‍ഷിക ധ്യാനത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി പള്ളി കമ്മിറ്റി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫാ. ഡോ. തോമസ് താണ്ടപ്പിള്ളി, ഫാ. വില്‍സണ്‍ മേച്ചേരില്‍, ബോബന്‍ കളപ്പുരയ്ക്കല്‍, ചെറിയാന്‍ മാളിയംപുരയ്ക്കല്‍ എന്നിവരെ സമീപിക്കുക.