പ്രിയങ്ക ഗാന്ധി സുന്ദരി കാണുവാന്‍ ആഗ്രഹമുണ്ടെന്ന് സികെ പത്മനാഭന്‍

പ്രിയങ്ക ഗാന്ധി സുന്ദരിയാണെന്നും. അവരെ കാണുവാന്‍ ആഗ്രഹമുണ്ടെന്നും ബിജെപിയുടെ കണ്ണൂരിലെ ലോക്‌സഭ സ്ഥാനാര്‍ത്ഥി സികെ പത്മനാഭന്‍. പ്രിയങ്ക ഗാന്ധി യുവ സുന്ദരി എന്നത് സത്യമാണ്. പ്രയമല്ലല്ലോ യുവത്വത്തിന്റെ മാനദണ്ഡം.

എന്നെ സ്വീറ്റ് 70 എന്നാണ് പ്രവര്‍ത്തകര്‍ വിളിക്കുന്നത്. യുവത്വം എന്നത് മനസ്സിന്റെ യുവത്വമാണ്. പ്രിയങ്കയ്ക്ക് നല്ല സൗന്ദര്യമുണ്ട്. സൗന്ദര്യമുണ്ടെന്ന് പറയുന്നത് സ്ത്രീവിരുദ്ധമല്ല. അടുത്ത് എവിടെയെങ്കിലും പ്രിയങ്ക വന്നാല്‍ അവരെ കാണാന്‍ പോകും. രാഹുലിനെ കാണാന്‍ പോകില്ല.

പ്രിയങ്ക വന്നാല്‍ കണ്ടാല്‍ കുഴപ്പമില്ലെന്ന് അഭിപ്രായമുണ്ട്. അവരെ കാണുവാന്‍ സാമന്യം തരക്കേടില്ല. അതിലൊക്കെ ആവേശം പൂണ്ട് ആകൃഷ്ടരായി ആളുകള്‍ അവരുടെ പുറകേ പൊകുന്നതിലും തെറ്റില്ല. എന്നാല്‍ വോട്ടൊന്നും ജനങ്ങള്‍ കൊടുക്കില്ല. തെരഞ്ഞെടുപ്പ് സൗന്ദര്യ മത്സരമല്ലെന്നും ബിജെപി സ്ഥാനാര്‍ത്ഥി അഭിപ്രായപ്പെട്ടു.

48 വയസുള്ള പ്രിയങ്കയെ യുവ സുന്ദരിയെന്ന് വിളിക്കുന്നുവെന്ന് പറഞ്ഞ് പരാമര്‍ശം നടത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ളയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കൂടിയായ സികെ പത്മനാഭന്‍.