സ്വിസ് മലയാളി ജോണ്‍ കുറിഞ്ഞിരപ്പള്ളിയുടെ മാതാവ് മറിയക്കുട്ടി നിര്യാതയായി
സൂറിച്ച്: സ്വിസ് മലയാളിയായ ജോണ്‍ കുറിഞ്ഞിരപ്പള്ളിയുടെ മാതാവ് മറിയക്കുട്ടി കുറിഞ്ഞിരപ്പള്ളി (90) നിര്യാതയായി. ഏപ്രില്‍ 5ന് (വെള്ളി) സ്വഭാവനത്തിലായിരുന്നു വേര്‍പാട്. ഭര്‍ത്താവ് പരേതനായ തോമസ് കുറിഞ്ഞിരപ്പള്ളി. മറ്റക്കര മഞ്ഞമറ്റം കുടുംബാംഗമാണ് പരേത.
സംസ്‌ക്കാരകര്‍മ്മങ്ങള്‍ ഏപ്രില്‍ 8ന് (തിങ്കള്‍) രാവിലെ 9 മണിയ്ക്ക് തേര്‍ത്തല്ലി (കണ്ണൂര്‍) മേരിഗിരി ചെറുപുഷ്പ്പ ദേവാലയത്തില്‍ (Little Flower Church Marigiri, Therthally) നടക്കും.
മറിയക്കുട്ടിയുടെ വിയോഗത്തില്‍ സ്വിറ്റ്സര്‍ലണ്ടിലെ വിവിധ സാംസ്‌ക്കാരിക സംഘടനകളും, പ്രാദേശിക കൂട്ടായ്മകളും അനുശോചനം രേഖപ്പെടുത്തി.
മക്കള്‍:അപ്പച്ചന്‍ (എരുവാട്ടി), റോസമ്മ (വായാട്ടുപറമ്പ്), ജോണ്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്), മേരി (പെരുമ്പടവ്), Sr. ലൈസ (FCC കോണ്‍വെന്റ്, അടുക്കളക്കണ്ടം), തോമസ് (എരുവാട്ടി), ആനി (ചങ്ങനാശേരി), ജോസുകുഞ്ഞ് (ലണ്ടന്‍), ട്രീസ (കേന്ദ്രവിദ്യാലയം എറണാകുളം)
മരുമക്കള്‍: റോസമ്മ കാരിക്കാട്ടില്‍ (കടുമേനി), ജോസ് തെക്കേപ്പറമ്പില്‍ (വായാട്ടുപറമ്പ്), ഡെയ്‌സി വാളിപ്ലാക്കല്‍ (പൈസക്കരി), തോമസ് കരിക്കണ്ടത്തില്‍ (പെരുമ്പടവ്), എല്‍സമ്മ ഇല്ലിക്കല്‍ (പെരുമ്പടവ്), സിബി പാറത്തോട്ടുതറ (ചങ്ങനാശേരി), സിജി കല്ലക്കാവുങ്കാല്‍ (പൈസക്കരി), മാത്യു ഇല്ലിക്കല്‍ (പെരുമ്പടവ്).
വിവരങ്ങള്‍ക്ക്: 0091 9061 45 9001