മോദിയുടെ പേരില്‍ ചാനല്‍ ; ഉപഗ്രഹ ചാനൽ അല്ലെന്ന് സേവന ദാതാക്കൾ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ ആരംഭിച്ച നമോ ടി.വി ഹിന്ദി വാര്‍ത്താ ഉപഗ്രഹ ചാനല്‍ അല്ലെന്ന് സേവനാ ദാതാക്കള്‍. തെരെഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നതിനു ശേഷം മാര്‍ച്ച് 31നാണ് ചാനല്‍ നിലവില്‍ വരുന്നത്. നിലവില്‍ മുഴുവന്‍ സമയം ടെലിവിഷന്‍ ചാനല്‍ അല്ലെന്നും പരസ്യ പ്ലാറ്റ്‌ഫോം ആണെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ചാനലിനെതിര അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
ലോക്‌സഭാ തെരെഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനു ശേഷം മാര്‍ച്ച് 31 നാണ് നമോ ചാനല്‍ സംപ്രേക്ഷണം ആരംഭിച്ചത്. കേബിള്‍, ഡി റ്റിച്ച്, പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാകുന്ന ചാനലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരെഞ്ഞെടുപ്പ് റാലി അടക്കം ബി ജെ പിയുടെ തെരെഞ്ഞെടുപ്പ് പ്രചാരണങ്ങളാണ് ചാനലില്‍ സംപ്രക്ഷേപണം ചെയ്യുന്നത്. മുഴുവന്‍ സമയം ടെലിവിഷന്‍ ചാനല്‍ അല്ലെന്നും പരസ്യ പ്ലാറ്റ്‌ഫോം ആണെന്നുമാണ് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിലപാട്.
ഈ സാഹചര്യത്തിലാണ് നമോ ടി.വി ഹിന്ദി വാര്‍ത്താ ചാനല്‍ ആണെന്ന ആദ്യ നിലപാട് സേവനദാതാക്കള്‍ തിരുത്തിയത്. മാത്രമല്ല, ബി.ജെപി നല്‍കുന്ന ഇന്റര്‍നെറ്റ് ഫീഡ് ഉപയോഗിച്ചാണ് ടാറ്റാ സ് കൈ ചാനല്‍ പ്രക്ഷേപണം ചെയ്യുന്നതെന്നും സി.ഇ.ഒ ഹരിത് നാഗ്പാല്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പുറമേ ചാനല്‍ വേണ്ടന്ന് വെയ്ക്കാന്‍ ഉപഭോക്താവിന് അവകാശം ഇല്ലെന്നും സി.ഇ.ഒ വ്യക്തമാക്കി.