എതിയോപ്യയില്‍ വേള്‍ഡ് മലയാളി ഫെഡെറേഷന് പുതിയ പ്രൊവിന്‍സ്
ആഡിസ് അബാബ: കിഴക്കേ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ എതിയോപ്യയില്‍ വേള്‍ഡ് മലയാളി ഫെഡറേഷന് പുതിയ യൂണിറ്റ് നിലവില്‍ വന്നു. സംഘടനയുടെ ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍ എതിയോപ്യയില്‍ എത്തിയാണ് യുണിറ്റ് രൂപീകരണത്തിന് നേതൃത്വം നല്‍കിയത്.
എത്യോപ്യ കോര്‍ഡിനേറ്റര്‍ സുജിത് ഗോവിന്ദന്റെ അധ്യക്ഷതയില്‍ രാജ്യതലസ്ഥാനമായ ആഡിസ് അബാബയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ഡബ്ലിയു.എം.എഫിന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു. വിജയന്‍ നമ്പൂതിരി മുഖ്യ രക്ഷാധികാരിയായും, സന്ദീപ് സി കുറുപ്പ് (പ്രസിഡന്റ്), മധു നായര്‍ (സെക്രട്ടറി), ഫ്രാങ്കിലിന്‍ തോമസ് (ഖജാന്‍ജി), രജി ജോണ്‍ (വൈസ് പ്രസിഡന്റ്), സനോജ് എം ജോണ്‍ (ജോ. സെക്രട്ടറി), ജാന്‍സി രജി, ശ്രീശാന്ത് മാധവന്‍, എം. മുരളീധരന്‍, മുഹമ്മദ് സിദ്ദിഖ് എന്നിവര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു.
സുജിത് ഗോവിന്ദന്‍ യൂണിറ്റിന്റെ കോര്‍ഡിനേറ്റര്‍ ആയി തുടരും, തോമസ് ചാക്കോ ബിസിനസ് ഫോറം കോര്‍ഡിനേറ്റര്‍, കെന്നി ചാരിറ്റി ഫോറം കോര്‍ഡിനേറ്റര്‍, ബീന ശാരദ വനിതാ ഫോറം കോര്‍ഡിനേറ്റര്‍, പോള്‍ കുരിയന്‍ യുവജന ഫോറം കോര്‍ഡിനേറ്റര്‍, വിശാഖ് എസ് കുമാര്‍ മീഡിയ കോര്‍ഡിനറ്റര്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു.