കെ.എം. മാണി അന്തരിച്ചു

മുന്‍ ധനകാര്യ മന്ത്രിയും കേരളം കോണ്‍ഗ്രസ് (എം) നേതാവുമായ കെ.എം. മാണി അന്തരിച്ചു. 86 വയസ്സായിരുന്നു അദ്ദേഹത്തിന്. ഇന്ന് ഉച്ചയ്ക്ക് എറണാകുളം ലേക്ക് ഷോര്‍ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. ദീര്‍ഘകാലമായി അലട്ടിക്കൊണ്ടിരുന്ന ശ്വാസകോശ സംബന്ധമായ അസുഖം തീവ്രആയതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് മാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി വെന്റിലേറ്ററില്‍ ആയിരുന്നു.

കേരളം രാഷ്ട്രീയത്തിലെ അതികായനാണ് വിടപറഞ്ഞത്. കേരളാ കോണ്‍ഗ്രസ് രൂപീകരിച്ച പ്രമുഖ നേതാവ്. ഏറ്റവും അധികം നാള്‍ മന്ത്രിയായിരുന്ന റെക്കോര്‍ഡ്, നിയമസഭാ സാമാജികര്‍ എന്ന നിലയില്‍ 54 വര്‍ഷം, 13 തവണ പാലാ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചു.