മരണവേളയിലും മാണിയെ പരിഹസിച്ച് കൈരളി ചാനല്‍ ; വ്യാപക പ്രതിഷേധം

മരണ വേളയിലും കെ എം മാണിയെ പരിഹസിച്ച് കൈരളി ചാനല്‍. അന്തരിച്ച മുന്‍ ധനകാര്യ മന്ത്രിയും കേരളം കോണ്‍ഗ്രസ് (എം) നേതാവുമായ കെ.എം. മാണിയെ പറ്റി കൈരളി ചാനലിന്റെ ഓണ്‍ലൈന്‍ മീഡിയയിലാണ് ബാര്‍ കോഴ കേസിന്റെ പേരില്‍ പരിഹസിച്ചത്.

സാധാരണ ആരെങ്കിലും മരിച്ചാല്‍ കാണിക്കുന്ന സാമാന്യ മര്യാദ പോലും കൈരളി ഈ കാര്യത്തില്‍ കൈക്കൊണ്ടില്ല. ഇതിനെതിരെ പ്രതിഷേധം ശക്തമായപ്പോള്‍ അവര്‍ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. എന്നിരുന്നാലും വ്യാപകമായ ആക്രമണമാണ് ഇപ്പോള്‍ അവരുടെ ഫേസ്ബുക്ക് പേജിനു നേരെ ഉണ്ടായിരിക്കുന്നത്.

മാണി ജീവിച്ചിരുന്ന സമയം ഏറ്റവും കൂടതല്‍ അദ്ധേഹത്തെ വിമര്‍ശിച്ച പി സി ജോര്‍ജ്ജ് പോലും അനുശോചനം അറിയിച്ച വേളയിലാണ് കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ കീഴിലുള്ള ചാനല്‍ ഇത്തരത്തില്‍ പരിഹാസവാര്‍ത്തകള്‍ പടച്ചു വിട്ടത്. ഇതിനെതിരെ പി സി ജോര്‍ജ്ജ് അനുഭാവികളുടെ പേജായ പൂഞ്ഞാര്‍ ആശാനില്‍ കടുത്ത വിമര്‍ശനമാണ് വന്നിരിക്കുന്നത്.

കേരള രാഷ്ട്രീയത്തില്‍ കെ. എം. മണിയെന്ന രാഷ്ട്രീയ നേതാവിനെ ഏറ്റവുമധികം വിമര്‍ശിച്ചിട്ടുള്ളത് പി.സി ജോര്‍ജ്ജ് തന്നെയാണ്, എങ്കിലും അദ്ദേഹം ചെയ്ത നല്ല കാര്യങ്ങളെ അംഗീകരിച്ച് തന്നെയാണ് പി.സി ജോര്‍ജ്ജ് മുന്‍പോട്ട് പോയിട്ടുള്ളത്.ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മറ്റാര്‍ക്കും ലഭിക്കാത്ത ജനകീയ അംഗീകാരം, ശ്രീ. കെ.എം. മാണി നിയമസഭയില്‍ 50 വര്‍ഷം തികച്ച വേളയില്‍ കേരള നിയമസഭ അനുസ്മരിച്ചപ്പോള്‍ പി.സി ശ്രീ. കെ.എം. മാണിയെ പറ്റി പറഞ്ഞ വീഡിയോ സഹിതമാണ് അവര്‍ പോസ്റ്റ്‌ ഇട്ടത്.

അതുപോലെ മാണിയെ പരിഹസിച്ച ശബരിമല വിവാദനായകനും വനിതാ മതിലിന്റെ മുന്നണി പ്രവര്‍ത്തകനുമായ സി പി സുഗതനും പുലിവാല് പിടിച്ച മട്ടാണ്. ‘ദുഖമുണ്ട് എങ്കിലും ശല്യമൊഴിഞ്ഞു കിട്ടി എന്ന് ചിന്തിക്കുന്ന മകന്’ എന്നാണു മാണിയുടെ മരണവാര്‍ത്ത പുറത്തു വന്ന ഉടന്‍ സുഗതന്‍ പോസ്റ്റ് ഇട്ടത്.

അവസാനം നാട്ടുകാര്‍ പൊങ്കാല ഇട്ടപ്പോള്‍ സുഗതന്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തു എങ്കിലും അതിന്റെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രച്ചരിക്കുകയാണ് ഇപ്പോള്‍.

പൂഞ്ഞാര്‍ ആശാനില്‍ വന്ന പോസ്റ്റ് :

അദ്ദേഹത്തിന്റെ മരണത്തില്‍ പോലും മൃഗ മനസ്സുമായി ക്രൂരമായി വേട്ടയാടുന്ന ചെന്നായകള്‍ക്ക് ‘മനസ്സിലാക്കാന്‍’

കേരള രാഷ്ട്രീയത്തില്‍ കെ. എം. മണിയെന്ന രാഷ്ട്രീയ നേതാവിനെ ഏറ്റവുമധികം വിമര്‍ശിച്ചിട്ടുള്ളത് പി.സി ജോര്‍ജ്ജ് തന്നെയാണ്, എങ്കിലും അദ്ദേഹം ചെയ്ത നല്ല കാര്യങ്ങളെ അംഗീകരിച്ച് തന്നെയാണ് പി.സി ജോര്‍ജ്ജ് മുന്‍പോട്ട് പോയിട്ടുള്ളത്.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മറ്റാര്‍ക്കും ലഭിക്കാത്ത ജനകീയ അംഗീകാരം, ശ്രീ. കെ.എം. മാണി നിയമസഭയില്‍ 50 വര്‍ഷം തികച്ച വേളയില്‍ കേരള നിയമസഭ അനുസ്മരിച്ചപ്പോള്‍ പി.സി ശ്രീ. കെ.എം. മാണിയെ വിലയിരുത്തിയതെങ്ങനെയെന്ന് ഒന്ന് കേള്‍ക്കുക.

‘മനുഷ്യത്വം കാശ് കൊടുത്ത് വാങ്ങാവുന്നതല്ല’