ഇമ്രാന്‍ ഖാനുമായി നരേന്ദ്രമോദിക്ക് രഹസ്യധാരണ എന്ന് അരവിന്ദ് കെജ്‌രിവാള്‍
പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രഹസ്യധാരണയുണ്ടെന്ന കനത്ത വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ട്വിറ്ററിലൂടെയാണ് കെജ്രിവാള്‍ പ്രധാനമന്ത്രിക്കെതിരെ നിശിതമായ ആരോപണം ഉന്നയിച്ചത്.
‘പാക്കിസ്ഥാനും ഇമ്രാന്‍ ഖാനും മോദിയെ പരസ്യമായി പിന്തുണച്ചു കൊണ്ടിരിക്കുകയാണ്. ഇവര്‍ തമ്മില്‍ രഹസ്യ ധാരണയുണ്ടെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. തെരഞ്ഞെടുപ്പില്‍ മോദിയെ സഹായിക്കാന്‍ വേണ്ടിയാണോ ഫെബ്രുവരി 14 ന് പുല്‍വാമ ആക്രമണം നടത്തി ധീരരായ നാല്‍പത് ജവാന്‍മാരെ പാക്കിസ്ഥാന്‍ കൊന്നതെന്ന് എല്ലാവരും ചോദ്യമുന്നയിക്കുന്നുണ്ട്.’ എന്നും കെജ്രിവാള്‍ ചോദിക്കുന്നു.
ഇന്ത്യ പാക് ബന്ധം സമാധാനപരമായ സാഹചര്യത്തില്‍ തുടരണമെങ്കില്‍ നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ വരണമെന്ന് ഇമ്രാന്‍ ഖാന്‍ കഴിഞ്ഞ ദിവസം പരസ്യ പ്രസ്താവന നടത്തിയിരുന്നു. ഇതിനെതിരെ രൂക്ഷവിമര്‍ശനമാണുയര്‍ന്നത്. കശ്മീര്‍ വിഷയത്തില്‍ പരിഹാരം കാണുന്നതിന് കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നത് ഗുണകരമാവില്ലെന്നും ഇമ്രാഖാന്‍ നിലപാട് വ്യക്തമാക്കിയിരുന്നു.