ഡബ്ലിയു.എം.എഫിന്റെ നൂറ്റിആറാമത്തെ രാജ്യത്തെ യുണിറ്റ് ടോഗോയില്‍

ലോമെ: സഹാറാ മരുഭൂമിക്കും സാവന്നാ പുല്‍മേടുകള്‍ക്കും സമീപം സ്ഥിതി ചെയ്യുന്ന പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ടോഗോയില്‍ വേള്‍ഡ് മലയാളീ ഫെഡറേഷന്റെ പുതിയ യൂണിറ്റ് നിലവില്‍ വന്നു. സംഘടനയുടെ നൂറ്റിആറാമത്തെ യൂണിറ്റാണ് ടോഗോയിലേത്.

ടോഗോയുടെ തലസ്ഥാനമായ ലോമെയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ കോഓര്‍ഡിനേറ്റര്‍ റജീഫ് അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. സംഘടനയുടെ ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍ ഉത്ഘാടനം നിര്‍വഹിച്ചു. ഫാ. ബിനു പോള്‍, ഫാ. ജോളി ആല്‍ബര്‍ട്ട് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

സംഘടനയുടെ ആരംഭത്തെക്കുറിച്ചും പ്രവാസികള്‍ക്കുവേണ്ടി വേറിട്ടൊരു ശൈലിയിലുള്ള ഒരു ആഗോള നെറ്റ്വര്‍ക്ക് ഉണ്ടാകേണ്ടതിന്റെ പ്രസക്തിയെക്കുറിച്ചും, സംഘടനയുടെ ഇപ്പോഴുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചും യോഗത്തില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ വിശദീകരിച്ചു. പ്രവാസികള്‍ ലോകവ്യാപകമായി ഒറ്റകെട്ടായി പ്രവര്‍ത്തിക്കാന്‍ ഏവരും സഹകരിക്കണമെന്ന് അദ്ദേഹം മലയാളികളെ ആഹ്വാനം ചെയ്തു. ഔപചാരിക ചടങ്ങിനുശേഷം നാഷണല്‍ കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു.

പ്രസിഡന്റ് സതീഷ് ടി നായര്‍, സെക്രെട്ടറി ഗിരീഷ് ഉണ്ണിത്താന്‍, വൈസ് പ്രസിഡന്റ് സിന്ധു ബിജു, ചാരിറ്റി കോഓര്‍ഡിനേറ്റര്‍ കൃഷ്ണദാസ് തൈവളപ്പില്‍ എന്നിവര്‍ സംഘടനയുടെ ഭാവി പരിപാടികളെകുറിച്ച് പ്രതിപാദിച്ചു സംസാരിച്ചു.