ഇറ്റലിയില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്റെ ദേശിയ കമ്മിറ്റി രൂപികരിച്ചു
റോം: ആഗോള പ്രവാസി മലയാളികളുടെ ഏറ്റവും വലിയ ശൃംഖലയായ വേള്‍ഡ് മലയാളി ഫെഡറേഷന് യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ നിവസിക്കുന്ന രാജ്യങ്ങളിലൊന്നായ ഇറ്റലിയില്‍ പുതിയ ദേശിയ കമ്മിറ്റി നിലവില്‍ വന്നു. രാജ്യത്തെ വിവിധ നഗരങ്ങളില്‍ നിന്നുള്ള മലയാളികളെ ഉള്‍പ്പെടുത്തിയാണ് ദേശിയ കമ്മിറ്റി രൂപീകരിച്ചത്.
ജോഷി ഒഡേറ്റില്‍ (റോം) പ്രസിഡന്റായും, സെക്രട്ടറിയായി പിസായില്‍ നിന്നുള്ള ബിജു തോമസ് പുരയിടത്തിലും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് (ജോസ് ലൂക്കോസ്, മിലാന്‍), സാബു മാത്യു (ജോയിന്റ് സെക്രട്ടറി, റിമ്മിനി), ശോഭ സോളമന്‍ (ട്രെഷറര്‍, ല സ്‌പെസിയ), ആന്റോ കണ്ണംപള്ളി ( മീഡിയ ഫോറം കോഓര്‍ഡിനേറ്റര്‍, ഫിറെന്‍സെ), ജോസ് കുര്യന്‍ കിടങ്ങയില്‍, മിലാന്‍) എന്നിവരെ തിരഞ്ഞെടുത്തു.
വത്സമ്മ ജേക്കബ് (വിമന്‍സ് ഫോറം കോഓര്‍ഡിനേറ്റര്‍, റോം), ല്യൂഷ്യസ് കെ.എസ് (കള്‍ച്ചറല്‍ ഫോറം മെസ്സിന), സെബാസ്റ്റ്യന്‍ കിഴക്കേമുറിയില്‍ (ബിസിനസ് ഫോറം കോഓര്‍ഡിനേറ്റര്‍, രാവെണ്ണ), ലിജോ ജോസഫ് കല്ലൂപ്പാറയില്‍ (ദേശിയ കോഓര്‍ഡിനേറ്റര്‍, സിയന്നാ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.