കോഴിക്കോട് രാഘവന്‍ എങ്കില്‍, പത്തനംതിട്ടയില്‍ ആന്റോ ആന്റണി
പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിന്റെ വക്കത്ത് നില്‍ക്കുമ്പോള്‍ സ്ഥാനാത്ഥികള്‍ക്ക് നേരെ ഉയരുന്നത് അഴിമതി ആരോപണങ്ങള്‍. സ്റ്റിങ് ഓപ്പറേഷനില്‍ കോഴിക്കോട് സ്ഥാനാര്‍ത്ഥി കുടുങ്ങിയപ്പോള്‍ അതിനേക്കാള്‍ പ്രകടമായി പത്തനംതിട്ട സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി അഴിമതി ആരോപണത്തില്‍ പെട്ടിരിക്കുകയാണ്.
രണ്ടുപേരും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളായതിനാല്‍, ഇത് ബാധിക്കുക യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ തന്നെയാണ്.
ആന്റോ ആന്റണിക്കെതിരെ ആരോപണവുമായി വന്നിരിക്കുന്നത് കോണ്‍ഗ്രസ്സിന്റെ മുന്‍ പഞ്ചായത്ത് പ്രസിഡന്റും, മണ്ഡലം പ്രസിഡന്റും കൂടിയായ സിറിയക്ക് ലൂക്കോസാണ്. ആന്റോ ആന്റണിയുടെ ഭാര്യ ഗ്രേസ് ആന്റോ, സഹോദരങ്ങള്‍, സഹോദരന്റെ മക്കള്‍, കുടുംബാങ്കങ്ങള്‍, കോണ്‍ഗ്രസ്സിലെ പ്രാദേശിക നേതാക്കള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് 12 കോടിയോളം രൂപ സഹകരണ ബാങ്കില്‍ നിന്ന് തട്ടിയതായാണ് ആരോപിക്കുന്നത്. ആന്റോ ആന്റണിയുടെ ജേഷ്ടന്‍ ഇത് കൂടാതെ 13 കോടിയോളം രൂപ മൂന്നിലവ് സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് പലരുടെ പേരുകളിലാണ് തട്ടിച്ചെടുത്തതായും ഇവര്‍ ആരോപിക്കുന്നു.
ശബരിമല വിഷയം മുന്‍ നിര്‍ത്തി ബി.ജെ.പി പ്രതീക്ഷ വെക്കുന്ന മണ്ഡലം കൂടിയാണ് പത്തനംതിട്ട, അതുകൊണ്ടുതന്നെ ആന്റോയുടെ മേല്‍ ഉയര്‍ന്നിരിക്കുന്ന ഈ അഴിമതി ആരോപണങ്ങള്‍ സുരേന്ദ്രനും, ഒപ്പം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജ്ജിനും ഗുണകരമായി മാറുമെന്നതില്‍ സംശയമില്ല. കോണ്‍ഗ്രസ്സ് മണ്ഡലം കമ്മറ്റി നല്‍കിയ സ്ഥാനാര്‍ഥി പട്ടികയില്‍ ആന്റോയുടെ പേര് ഉണ്ടായിരുന്നില്ല, പിന്നീട് സ്ഥാനാര്‍ഥിയായെത്തിയ അന്റോയോട് കോണ്‍ഗ്രസ്സിലെ തന്നെ ഒരു വിഭാഗത്തിന് കടുത്ത എതിര്‍പ്പുണ്ടായിരുന്നു. ഇലക്ഷന്‍ ദിവസം അടുക്കുമ്പോള്‍ ഈ അഴിമതി പുറത്ത് വരുമെന്നത് തങ്ങള്‍ക്ക് നേരത്തെ അറിയാമായിരുന്നു എന്ന നിലാപാടിലാണ് എതിര്‍ പക്ഷം. ഇത്തരം ആരോപണ പ്രത്യാരോപണങ്ങള്‍ പരസ്സ്യമായി നടത്തരുതെന്ന കര്‍ശന നിര്‍ദ്ദേശം ഡി.സി.സി. പ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടുണ്ട്.