തന്‍റെ ചെലവിനുള്ള പൈസ ഇപ്പോഴും അമ്മയാണ് നൽകാറുള്ളതെന്നു നരേന്ദ്ര മോദി
സമൂഹ മാധ്യമങ്ങള്‍ തന്നെ വിലയിരുത്തുന്നത് നിരീക്ഷിക്കാറുണ്ടെന്നും ചെലവിനുള്ള പൈസ ഇപ്പോഴും അമ്മയാണ് നല്‍കാറുള്ളതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സിനിമാ താരം അക്ഷയ് കുമാറുമായി നടന്ന അഭിമുഖത്തിലാണ് മോദി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. കരി തേപ്പുപെട്ടി വെച്ചാണ് തന്റെ വസ്ത്രങ്ങളൊക്കെ തേച്ചിരുന്നത്.
പ്രധാനമന്ത്രി ഒരു സാധാരണ മനുഷ്യനായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. താന്‍ ദേഷ്യപ്പെടാത്തത് പലരെയും അത്ഭുതപ്പെടുത്താറുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.
നാല് മണിക്കൂറില്‍ കൂടുതല്‍ സമയം ഉറങ്ങാറില്ലെന്നും കൂടുതല്‍ സമയം ഉറങ്ങണമെന്ന് പലരും തന്നോട് പറഞ്ഞിട്ടുണ്ടെന്നും മോദി അഭിമുഖത്തില്‍ പറഞ്ഞു. വിരമിക്കലിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും വിരമിക്കേണ്ടിവരുമ്പോള്‍ എന്തെങ്കിലും ഒരു ഉദ്യമം ഏറ്റെടുക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയാകുമെന്നത് ഒരിക്കല്‍ പോലും കരുതിയിരുന്നില്ലെന്നും സൈനികനാകാനാണ് ആഗ്രഹിച്ചതെന്നുമായിരുന്നു അക്ഷയ് കുമാറുമായുള്ള അഭിമുഖത്തില്‍ മോദി പറഞ്ഞത്.
റിട്ടയര്‍ പ്ലാനുകളെക്കുറിച്ച് ആലോചിച്ചിട്ടില്ല. എപ്പോഴും ജോലി ചെയ്തു കൊണ്ടിരിക്കാനും ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. നുണ പറഞ്ഞത് ദീര്‍ഘ കാലം ജനങ്ങളുടെ മതിപ്പ് നേടാന്‍ കഴിയുകയില്ല. ചില ചിട്ടകള്‍ പാലിക്കുന്ന വ്യക്തിയാണ് താനെന്നും മോദി പറഞ്ഞിരുന്നു.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമ്താ ബാനര്‍ജിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാബ് നബി ആസാദുമായി നല്ല ബന്ധമാണുള്ളത്. തെരെഞ്ഞെടുപ്പ് സമയത്ത് മുടക്കം സംഭവിക്കാറുണ്ടെങ്കിലും മമ്താ ബാനര്‍ജി എല്ലാവര്‍ഷവും കുര്‍ത്ത സമ്മാനിക്കാറുണ്ട്. തെരെഞ്ഞെടുപ്പ് സമയത്ത് ഈ കാര്യം പറയുന്നത് തന്നെ ബാധിക്കുമെങ്കിലും ഇത് പറയാന്‍ തനിക്ക് മടിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
അതേസമയം അക്ഷയ് കുമാറുമായി നടന്ന അഭിമുഖത്തിന്റെ പേരില്‍ മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്ത് വന്നു. പ്രധാനമന്ത്രി സംസാരിക്കേണ്ടത് കര്‍ഷകരോടാണ്, അല്ലാതെ സിനിമാ താരങ്ങളോടല്ലെന്ന് പ്രിയങ്ക പറഞ്ഞു. നടന്‍ അക്ഷയ് കുമാറുമായുള്ള പ്രധാനമന്ത്രിയുടെ അഭിമുഖത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാലയും രംഗത്തെത്തി. രാഷ്ടീയത്തില്‍ പരാജയപ്പെട്ട മോദി സിനിമാ അഭിനയത്തിന് തയ്യാറെടുക്കുന്നുവെന്നായിരുന്നു സുര്‍ജേവാലയുടെ പ്രതികരണം.